തിരുവനന്തപുരം: മഹല്ല് എംപവര്‍മെന്റ് മിഷന്‍ കമ്മറ്റി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബിയേയും ഒഴിവാക്കി. വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു എംഎ ബേബി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ വീണ്ടും സോഷ്യല്‍ വീണ്ടും പ്രചാരിച്ചതിന് പിന്നാലെയാണ് ഒഴിവാക്കല്‍. നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയേയും പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
മഹല്ലുകളുടെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂരിനെ ഒഴിവാക്കി
മുസ്‍ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയിൽ ഹമാസിനെ ഭീകരവാദികള്‍ എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.