കളമശേരി സ്ഫോടന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും പൊലീസിനെതിരെ മുസ്ലിംലീഗ് ജനറൽ സെക്രെട്ടറി പിഎംഎ സലാം.കേന്ദ്രമന്ത്രിയുടെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരുപ്പ് ആണെന്ന് പിഎംഎ സലാം വിമർശിച്ചു. കേന്ദ്രമന്ത്രിക്ക് എതിരെ കേസ് എടുത്തത് ഉചിതമാണെന്നും മുൻ വിധി ഉണ്ടാകരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കുന്നതായും പി എം എ സലാം പറഞ്ഞു.
പൊലീസ് മുൻ വിധിയോടെ പെരുമാറിയതായും ലീഗ് ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. പാനയിക്കുളം കേസിൽ വെറുതെ വിട്ടവരുടെ വീടുകളിൽ പോലും പരിശോധന നടത്തിയതായും പി എം എ സലാം പറഞ്ഞു. പ്രതി കീഴടങ്ങിയത് ആണ് വലിയ ഭിന്നത ഒഴിവാക്കാൻ കാരണം.
കളമശ്ശേരി സ്ഫോടനം: പെട്രോൾ എത്തിച്ച കുപ്പിയും ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററിയും കണ്ടെത്തി
അതേസമയം, സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ തെറ്റില്ലെന്നും പിഎംഎ സലാം പറഞ്ഞു. എം വി ഗോവിന്ദന്റെയും ചന്ദ്രശേഖരന്റെയും പ്രസ്താവന ഒരുപോലെ കാണേണ്ടതില്ല. ഇരു പ്രസ്താവനകളും തമ്മിൽ പ്രസ്താവനകൾ തമ്മിൽ അജഗജാന്തരം വിത്യാസമുണ്ട്.
കളമശേരി സ്ഫോടനത്തില്‍ എംവി ഗോവിന്ദനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
രണ്ട് പ്രസ്താവനകളെയും കൂട്ടി കുഴച്ച് ചന്ദ്രശേഖരന്റെ പ്രസ്താവനയുടെ കാഠിന്യം കുറക്കരുത്. കോൺഗ്രസ് പരാതി നൽകിയതിനെ കുറിച്ച് അറിയില്ല. ലീഗിന് അങ്ങനെ ഒരു നിലപാട് ഇല്ലെന്നും പിഎംഎ സലാം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.