ആറ്റിങ്ങൽ> ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്ഡില് സ്കൂൾ വിദ്യാര്ത്ഥികള് തമ്മില് കൂട്ടത്തല്ല്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സബ് ജില്ലാ സ്കൂള് കലോല്സവവുമായി ബന്ധപ്പെട്ട തര്ക്കമാണ് സംഘര്ഷത്തിലെത്തിയതെന്നാണ് കരുതുന്നത്. പൊലീസ് എത്തിയപ്പോഴേക്കും തല്ലുണ്ടാക്കിയവരെല്ലാം ഓടിരക്ഷപെട്ടു.
Facebook Comments Box