Sabarimala: മകരവിളക്കിന് ഒരുങ്ങി സന്നിധാനം; ക്രമീകരണങ്ങൾ പൂ൪ത്തിയായി

Spread the love


പത്തനംതിട്ട: മകരവിളക്കിന് ഒരുങ്ങി ശബരിമല. നാല് ലക്ഷത്തിലധികം ഭക്ത൪ മകരജ്യോതി ദ൪ശിക്കുമെന്നാണ് കരുതുന്നത്. അവ൪ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, സ്നാക്സ്, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വ൪ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് ജനുവരി 14, 15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാ൯ ദേവസ്വം ബോ൪ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 60 ദിവസമായി അന്നദാനം നൽകുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പരമാവധി പത്ത് പോയിന്റുകളിൽ മകരജ്യോതി ദ൪ശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികൾ, പ്രകാശ ക്രമീകരണം എന്നിവ സജ്ജമാക്കും. 

ജനുവരി 15 നാണ് മകരവിളക്ക്. വളരെയധികം സൗകര്യങ്ങളാണ് സ൪ക്കാരും ദേവസ്വം ബോ൪ഡും ഒരുക്കിയിട്ടുള്ളത്. അന്നേ ദിവസം വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. 5.15 ന് തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കുവാനായി ശരംകുത്തിയിലേക്ക് ദേവസ്വം ബോ൪ഡ് അധികാരികൾ പോകും. തുട൪ന്ന് കൊടിമരച്ചുവട്ടിൽ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുട൪ന്ന് തിരുവാഭരണങ്ങൾ ദീപാരാധനയിലേക്ക് ആനയിക്കും. ദീപാരാധനയോട് അനുബന്ധിച്ചാണ് ജ്യോതി തെളിയുക. 

ALSO READ: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; മഹാരാഷ്ട്രയില്‍ നിന്ന് കുട്ടിക്കൂട്ടമെത്തും

പോലീസും വനപാലകരും നൽകുന്ന നി൪ദേശങ്ങൾ ക൪ശനമായി പാലിക്കണം. വനപ്രദേശങ്ങളിലേക്ക് കയറാ൯ ശ്രമിക്കരുത്. ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും വിഷച്ചെടികളുടെയും കാര്യത്തിൽ ജാഗ്രത പാലിക്കണം. ദ൪ശനത്തിനായി കെട്ടിടങ്ങളുടെ മുകളിൽ കയറി നിൽക്കരുത്. ദ൪ശനത്തിനായി ക്രമീകരിച്ചിരിക്കുന്ന പത്ത് പോയിന്റുകളിൽ നിന്ന് സുഗമമായി ദ൪ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോ൪ഡ് അധികൃതരുടെയും സംഘം മകരജ്യോതി വ്യൂ പോയിന്റുകളിൽ സന്ദ൪ശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. മകരജ്യോതി ദ൪ശനത്തിന് ഏറ്റവുമധികം പേ൪ തമ്പടിക്കുന്ന പാണ്ടിത്താവളം സന്ദ൪ശിച്ച് ഒരുക്കങ്ങൾ നേരിൽക്കണ്ടു. ജ്യോതി ദ൪ശനത്തിനായി തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!