
ടീം സെലക്ഷന്‍
ചേതന്‍ ശര്‍മ നയിച്ച സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെുത്ത ടീമിലെ പിഴവുകളും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പതനത്തിനു കാരണമായിട്ടുണ്ടെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍ ഈ കാരണത്താലാണ് സെലക്ഷന്‍ കമ്മിറ്റിയെ പിപിരിച്ചുവിട്ട് പുതിയൊരു കമ്മിറ്റിയെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ശര്‍മയുടെ കീഴിലുള്ള നാലംഗ സെലക്ഷന്‍ കമ്മിറ്റില്‍ മുന്‍ താരങ്ങളായ ദെബാശിഷ് മൊഹന്തി (ഈസ്റ്റ് സോണ്‍), ഹര്‍വീന്ദര്‍ സിങ് (സെന്‍ട്രല്‍ സോണ്‍), സുനില്‍ ജോഷി (സൗത്ത് സോണ്‍) എന്നിവരാണുണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ 2020ലും മറ്റു ചിലര്‍ 2021ലുമാണ് ചുമതലയേറ്റത്.
Also Read:IND vs NZ T20: ലോക റെക്കോഡ് തകര്‍ക്കാന്‍ ഭുവനേശ്വര്‍, എന്നാല്‍ എളുപ്പമല്ല! അറിയാം

ചില തെറ്റായ തീരുമാനങ്ങള്‍
മാറ്റങ്ങള്‍ തീര്‍ച്ചയായും ആവശ്യം തന്നെയാണ്. സെലക്ഷനില്‍ ചില തെറ്റായ തീരുമാനങ്ങളുണ്ടായെനന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. പുതിയൊരു തുടക്കം നമുക്ക് ആവശ്യമാണ്. പുതിയ സമീപനവും ചിന്താഗതിയുമാണ് നമുക്ക് ഇനി വേണ്ടത്. ആഗ്രഹിച്ചതു പോലെയൊരു ഫലങ്ങള്‍ നമുക്ക ലഭിച്ചില്ല. മെല്‍ബണില്‍ നിന്നും ജയ് ഷായും ആശിഷും മടങ്ങിയെത്തിയ ശേഷം പുതിയൊരു പാനല്‍ വരുന്നതായിരിക്കും ഏറ്റവും നല്ലതെന്നു തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നു ഒരു ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.
Also Read: IND vs NZ: എന്തിനാണ് ഇത്രയും വിശ്രമം! പ്രകടനം മോശമാവുന്നു, ദ്രാവിഡിനെതിരേ ശാസ്ത്രി

അപേക്ഷ ക്ഷണിച്ചു
പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ മാസം 28നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സെലക്ഷന്‍ കമ്മിറ്റിയിലേക്കു മല്‍സരിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. ഏഴു ടെസ്റ്റുകളോ അല്ലെങ്കില്‍ 30 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളോ അല്ലെങ്കില്‍ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും കളിച്ചവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. കൂടാതെ അഞ്ചു വര്‍ഷം മുമ്പെങ്കിലും ക്രിക്കറ്റില്‍ നിന്നും വിരമിച്ചയാളായിരിക്കണം. ഏതെങ്കിലുമൊരു ക്രിക്കറ്റ് കമ്മിറ്റിയില്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചയാള്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.