Perumbavoor Suicide: പെരുമ്പാവൂരിൽ വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love


പെരുമ്പാവൂർ: ഓടയ്ക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവം നടന്നത് ഇന്നലെയായിരുന്നു.

Also Read: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

 

ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും പണം വായ്പ എടുത്തിരുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ ഗഡുക്കൾ അടയ്‌ക്കേണ്ടത് ഇന്നലെയായിരുന്നു. അതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും ചില ജാവനക്കാർ ഇന്നലെ ഇവരുടെ വീട്ടിൽ വന്നതായി ബന്ധുക്കൾ പറയുന്നുണ്ട്.  

Also Read: ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; അഫ്ഗാനെ ചുരുട്ടികെട്ടി T20 ഫൈനലിൽ

 

പണം കൊടുക്കാൻ കഴിയാത്തതിലുള്ള മനോ വിഷമത്തിലാണോ ചാന്ദിനി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ കുറുപ്പുംപടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ…

 

ഇതിനിടയിൽ ആറാട്ട് വഴിയില്‍ ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന്‍ മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അല്‍ ഫയാസ്. അൽ ഫയാസ് ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!