ജയസൂര്യക്കെതിരെ തൊടുപുഴ 
പൊലീസ് കേസെടുത്തു

Spread the love



തൊടുപുഴ

ഷൂട്ടിങ് ലൊക്കേഷനിൽവച്ച് നടൻ ജയസൂര്യ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ തൊടുപുഴ പൊലീസിന് കൈമാറിയതോടെയാണ് നടപടി. നടിയുടെ മൊഴിപ്പകർപ്പും തൊടുപുഴ പൊലീസിന് ലഭിച്ചു.

2013ൽ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ജയസൂര്യ നായകനായ ‘പിഗ്മാൻ’ എന്ന സിനിമയുടെ ഷൂട്ടിങ്‌ സെറ്റിലാണ്‌ സംഭവം. തൊടുപുഴ സ്റ്റേഷൻ പരിധിയിലായതിനാലാണ് എഫ്ഐആർ കൈമാറിയത്. തൊടുപുഴ പൊലീസ് നടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. 2013ൽ നടിയും ജയസൂര്യയും താമസിച്ച ഹോട്ടലിലും ലൊക്കേഷനുകളിലും തെളിവെടുക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!