Gold Rate Today: സ്വർണവില വ‍ർധിച്ചു, വ‍ർധന മൂന്ന് ദിവസത്തിന് ശേഷം; ഈ മാസത്തെ ഏറ്റവും ഉയർന്ന തുക

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർധനവ്. പവന് 280 രൂപ വർധിച്ച് 53,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 6,715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 5,565 രൂപയാണ്.

വെള്ളിയുടെ വിലയിലും വർധനയുണ്ട്. ഒരു രൂപ വർധിച്ച് ഒരു ​ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സെപ്തംബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 53,560 രൂപയായിരുന്നു. സെപ്തംബർ രണ്ടിന് 200 രൂപ കുറഞ്ഞ് 53,360 രൂപയായി.

ALSO READ: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം

സെപ്തംബർ മൂന്ന്, നാല്, അഞ്ച് തിയതികളിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ആറാം തിയതി 400 രൂപ വർധിച്ച് 53,760 രൂപയായി. സെപ്തംബർ ഏഴിന് 320 രൂപ കുറഞ്ഞ് 53,440 രൂപയായി. സെപ്തംബർ എട്ട്, ഒമ്പത്, പത്ത് തിയതികളിലും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 53,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!