നെടുമങ്ങാട് : ലോറിയില്‍ നിന്ന് ഗ്ലാസ് പാളികള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റയാള്‍ മരിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 11.30നുണ്ടായ അപകടത്തില്‍ പള്ളിവേട്ട നടുവിള പടിപ്പുരവിളയില്‍ നൗഫല്‍ മന്‍സിലില്‍ നൗഷാദ് (52) ആണ് മരിച്ചത്. പള്ളിവേട്ട ജംഗ്ഷനിലെ കടയിലേക്ക് വാഹനത്തില്‍ നിന്ന് ചില്ല് പാളികള്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഷിഹാബുദീന്‍, മാഹിന്‍ അലി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഭാര്യ: സുമയ്യ. മക്കള്‍: നൗഫല്‍, അജ്മല്‍, ഫാത്തിമ.
Facebook Comments Box