തിരുവനന്തപുരം> അന്വര് എല്ഡിഎഫിന്റെ രക്ഷകന് അല്ലെന്ന വിമര്ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്വറിന്റെ പിന്നില് ആരാണെന്ന് വരുംദിവസങ്ങളില് അറിയാം. അജിത് കുമാര് വിഷയത്തില് സിപിഐ നിലപാടില് മാറ്റമില്ല എന്ന് പറഞ്ഞ ബിനോയ് വിശ്വം, അജിത് കുമാര് രണ്ടുപ്രാവശ്യം ആര്എസ്എസ് നേതാക്കളെ കണ്ടത് എന്തിനാണ് എന്നും ചോദിച്ചു.
അതേസമയം ആര്എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും എല്ഡിഎഫ് ഭരിക്കുന്ന ഒരു സര്ക്കാരില് എഡിജിപി ആകാന് പാടില്ല എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്എസ്എസ് ബന്ധം പാടില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു.
Facebook Comments Box