ചെന്നൈ > അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം. മഹാബലിപുരത്തായിരുന്നു സംഭവം. ആടുകളെ മേയ്ക്കാനെത്തിയ സ്ത്രീകള്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
നാല് കോളേജ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനമോടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വിദ്യാർഥികളിൽ ഒരാളുടെ പിതാവിന്റെയാണ് കാർ. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചയാളെയും മറ്റൊരു വിദ്യാർഥിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ടുപേർക്കായി അന്വേഷണം നടക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box