തൃശൂർ > തൃശൂരിൽ നടുറോഡിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ കത്തി ആക്രമണം. ഇന്ന് രാവിലെ ഒൻപത് മണിയോടെ പുതുക്കാട് സെന്ററിൽ വച്ച് ബബിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
പുതുക്കാട്ടെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയായ ബബിത ജോലിക്കായി പോകവേയാണ് ആക്രമണം ഉണ്ടായത്. ഒൻപതുതവണ യുവതിക്ക് കുത്തേറ്റു. ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ ബബിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്ന് വർഷമായി ബബിതയും ലെസ്റ്റിനും പിരിഞ്ഞു താമസിക്കുകയാണ്. പത്തുവയസുള്ള ഇവരുടെ മകൻ ലെസ്റ്റിൻ്റെ കൂടെയാണ് കഴിയുന്നത്. മകൻ്റെ ചികിത്സക്ക് പണം ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യവും സംശയവുമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. മുൻപും ബബിതയെ ആക്രമിച്ചതിന് ലെസ്റ്റിനെതിരെ പുതുക്കാട് പൊലീസിൽ പരാതിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ