ഇടുക്കി > ഇടുക്കി രാജകുമാരിയിൽ നിന്ന് മൂന്ന് വിദ്യാർഥികളെ കാണാതായി . രാജകുമാരി സ്വദേശികളായ ആശിഷ്, വിഷ്ണു, മെൽബിൻ എന്നിവരെയാണ് കാണാതായത്. മൂവരും ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്.
കത്തെഴുതി വച്ചതിന് ശേഷമാണ് കുട്ടികൾ വീട് വിട്ട് പോയത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾ തമിഴ്നാട്ടിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളായ ഇവരെ ഞായറാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ചെന്നൈയിലേക്കുള്ള ട്രെയിനിൽ കയറിയതായി കണ്ടെത്തി.
ഇന്നലെ രാവിലെ ഇവർ ചെന്നൈയിലെത്തിയെന്നും തമിഴ്നാട് പോലീസിനും ആർപിഎഫിനും വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രാജാക്കാട് സിഐ വി വിനോദ് കുമാർ പറഞ്ഞു. രാജാക്കാട് സ്റ്റേഷനിൽ നിന്നുള്ള അന്വേഷണസംഘവും ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ