ചങ്ങനാശേരി
മന്നത്ത് പത്മനാഭന്റെ 148ാമത് ജയന്തി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ഒന്നിനും രണ്ടിനും പെരുന്ന എൻഎസ്എസ് ആസ്ഥാനത്താണ് പരിപാടികൾ. ഒന്നിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15-ന് എൻഎസ്എസ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനിയിലെ വേദിയിൽ നടക്കുന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ സ്വാഗതവും വിശദീകരണവും നൽകും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അധ്യക്ഷനാകും.
വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30-ന് നടി രമ്യനമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി ഒമ്പതിന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന മേജർ സെറ്റ് കഥകളി ഉത്തരാസ്വയംവരം എന്നിവ അരങ്ങേറും. രണ്ടിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, എട്ടിന് വെട്ടിക്കവല കെ എൻ ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, 10.30-ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം എന്നിവ നടക്കും. തുടർന്ന് ചേരുന്ന മന്നംജയന്തി സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്‌ഘാടനംചെയ്യും. എൻഎസ്എസ് പ്രസിഡന്റ് എം ശശികുമാർ അധ്യക്ഷനാകും. കെ ഫ്രാൻസിസ് ജോർജ് എം പി അനുസ്‌മരണപ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ