Champions Trophy Final: 81 പന്തുകൾ; ഒരു ബൗണ്ടറി പോലുമില്ല; സ്പിന്നർമാരുടെ വിളയാട്ടം

Spread the love



India Vs New Zealand Final, Champions Trophy: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ സ്പിന്നർമാർ. ബൗണ്ടറി കണ്ടെത്താനാവാതെ ന്യൂസിലൻഡിന് 81 ബോളുകൾ കളിക്കേണ്ടി വന്നു എന്നതിൽ നിന്ന് വ്യക്തം ഇന്ത്യൻ സ്പിന്നർമാർ ന്യൂസിലൻഡിന് മേൽ ചെലുത്തിയ സമ്മർദം എത്രയെന്ന്. 

27ാം ഓവറിലാണ് തങ്ങളുടെ ബൗണ്ടറി വരൾച്ച ന്യൂസിലൻഡ് അവസാനിപ്പിച്ചത്. ഫിലിപ്സിന്റെ ബാറ്റിൽ നിന്നാണ് സിക്സ് വന്നത്. ഒരു അവസരവും ന്യൂസിലൻഡ് ബാറ്റർമാർക്ക് നൽകാതെയാണ് ഇന്ത്യൻ സ്പിന്നർമാർ ബോൾ ചെയ്തത്. വരുണും കുൽദീപും ഇതുവരെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ ഒരു വിക്കറ്റും. 

ഇന്ത്യൻ സ്പിന്നർമാരുടെ ഇക്കണോമി നോക്കിയാൽ റൺസ് വഴങ്ങുന്നതിൽ ഇവർ എത്രമാത്രം പിശുക്ക് കാണിച്ചിരുന്നു എന്ന് വ്യക്തമാവും. ഇതിൽ രവീന്ദ്ര ജഡേജയുടെ ഇക്കണോമി മൂന്നിൽ താഴെയാണ്. അഞ്ചിന് മുകളിലേക്ക് ഇക്കണോമി ഉയരാതെ ഇന്ത്യൻ സ്പിന്നർമാർ നോക്കുന്നു. 

108-4ലേക്ക് വീണ ന്യൂസിലൻഡിനെ ഗ്ലെൻ ഫിലിപ്സും ഡാരിൽ മിച്ചലും ചേർന്ന അർധ ശതക കൂട്ടുകെട്ടാണ് 150 കടക്കാൻ സഹായിച്ചത്. എന്നാൽ 34 റൺസ് എടുത്ത് നിന്ന ഫിലിപ്സിനെ മടക്കി വരുൺ ന്യൂസിലൻഡിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!