ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ രഞ്ജിത് ഗോപിനാഥ് ഇടുക്കിയിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. പ്രതി രഞ്ജിത് ഗോപിനാഥിന്റെ ലഹരിയിടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി. രഞ്ജിത്തിന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
വിദേശത്ത് നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. മേക്കപ്പ്മാൻ ആർജി എന്നറിയപ്പെടുന്ന രഞ്ജിത് ഗോപിനാഥ് വയനാട്ടിലെ വീട്ടിലും ലഹരി ഉപയോഗിച്ചുവെന്ന് സംശയിക്കുന്നുണ്ട്. എക്സൈസ് സംഘം കൊച്ചിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
ഇവിടെ നിന്ന് ചാരവും കഞ്ചാവിന്റെ വിത്തുകളും തണ്ടും ലഭിച്ചു. അലമാരയ്ക്കുള്ളിലും കഞ്ചാവ് വിത്തുകളുണ്ടായിരുന്നു. പനമ്പിള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് സംഘം പരിശോധന നടത്തി. രഞ്ജിത് ഗോപിനാഥൻ രണ്ട് ദിവസം മുൻപ് വീട്ടിലെത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കിലോയ്ക്ക് ഒരു കോടിയിലധികം രൂപയാണ് വില. ഇത് രഞ്ജിത്തിന് കൈമാറിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന് കടത്തിയാണ് കേരളത്തിലെത്തിച്ച് വിതരണം ചെയ്യുന്നത്.ഇറക്കുമതി ചെയ്താണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.