തിരുവനന്തപുരം: ഇൻഫോസിസിന് സമീപം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറുകളും ബുള്ളറ്റും സെെക്കിളും കത്തിനശിച്ചു.
വെളുപ്പിന് രണ്ടു മണിയോടെയാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നത്. വീട്ടിനു മുന്നിൽ വലിയ തീ കണ്ട് പുറത്ത് ഇറങ്ങിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. അപ്പോഴേയ്ക്കും സ്കൂട്ടറുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരുകാർ ഉടൻ തന്നെ പുറത്തേക്ക് മാറ്റി.
കഴക്കൂട്ടം ഫയർ ഫോഴ്സിലും തുമ്പ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. അഗ്നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേയ്ക്കും ബുള്ളറ്റ് പൂർണ്ണമായും കാർ ഭാഗികമായും കത്തിയിരുന്നു. പുറത്തു നിന്നാരോ തീയിട്ടതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.