സഞ്ജു സുപ്രധാന റോളിൽ, ആദ്യ 6 പേരും വെടിക്കെട്ട് ബാറ്റർമാർ; ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ലൈനപ്പ് ഇങ്ങനെ

Spread the love

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസിൽ പുതിയ റോൾ. ടീമിന്റെ ബാറ്റിങ് നിരയിൽ ആദ്യ ആറ് പേരും വെടിക്കെട്ട് താരങ്ങൾ. ത്രില്ലടിച്ച് ആരാധകർ.

ഹൈലൈറ്റ്:

  • സുപ്രധാന റോളിൽ കളിക്കാൻ സഞ്ജു സാംസൺ
  • രാജസ്ഥാന്റെ ബാറ്റിങ് ഓർഡർ കിടിലൻ
  • ആദ്യ ആറ് പേരും വെടിക്കെട്ട് ബാറ്റിങ് നടത്താൻ മികവുള്ളവർ
Samayam Malayalamസഞ്ജു സാംസൺ
സഞ്ജു സാംസൺ

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് ഈ മാസം 22 ന് തുടക്കമാവുകയാണ്. ഫ്രാഞ്ചൈസികൾ എല്ലാം ലീഗിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സഞ്ജു സാംസൺ ക്യാപ്റ്റനായത് കൊണ്ടു തന്നെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ പ്രിയ ടീമുകളിൽ ഒന്നായ രാജസ്ഥാൻ റോയൽസും കഠിന പരിശീലനത്തിലാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഐപിഎല്ലിൽ സ്ഥിരതയോടെ കളിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. 2022 ൽ ഫൈനലിൽ എത്തിയ അവർ 2023 ൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2024 ൽ ടീം വീണ്ടും പ്ലേ ഓഫിലെത്തി‌. എന്നാൽ കഴിഞ്ഞ സീസണിലെ രണ്ടാം ക്വാളിഫയറിൽ കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് അവർ പുറത്താവുകയായിരുന്നു. അതേ സമയം കഴിഞ്ഞ സീസണിൽ കളിച്ച ടീമിൽ വമ്പൻ മാറ്റങ്ങളുമായാണ് രാജസ്ഥാൻ റോയൽസ് 2025 സീസണിന് എത്തുന്നത്. മെഗാ ലേലം കഴിഞ്ഞതോടെ ടീമിൽ വമ്പൻ അഴിച്ചുപണികൾ വന്നു. ഇന്ത്യൻ താരങ്ങളാണ് ഇക്കുറി ടീമിന്റെ പ്രധാന കരുത്ത്. സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസിന്റെ ഈ സീസണിലെ ബാറ്റിങ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്ന് നോക്കാം. ആദ്യ ആറ് ബാറ്റർമാരും വെടിക്കെട്ട് നടത്താൻ കെൽപ്പുള്ള ബാറ്റർമാരാണ് എന്നതാണ് ശ്രദ്ധേയം.

ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ഓപ്പണറാകുന്ന സീസണാകും 2025. കഴിഞ്ഞ‌ സീസൺ വരെ റോയൽസിന്റെ മൂന്നാം നമ്പർ ബാറ്ററായിരുന്നു സഞ്ജു. എന്നാൽ ജോസ് ബട്ലർ പോയ സാഹചര്യത്തിൽ സഞ്ജു ഓപ്പണിങ്ങിലേക്ക് സ്വയം പ്രൊമോട്ട് ചെയ്യും. നിലവിൽ ടി20 യിൽ ഇന്ത്യയുടെ ഓപ്പണറായി മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്. സുപ്രധാന റോളിൽ തിളങ്ങാൻ സഞ്ജുവിനായാൽ രാജസ്ഥാൻ റോയൽസിന് കാര്യങ്ങൾ എളുപ്പമാകും.

Also Read: ഐപിഎല്ലിന് മുൻപ് വമ്പൻ ഓഫറിനോട് ‘നോ’ പറഞ്ഞ് കെഎൽ രാഹുൽ; കോളടിക്കുക മറ്റൊരു ഇന്ത്യൻ താരത്തിന്

ഇടം കൈയ്യൻ ബാറ്ററായ യശസ്വി ജയ്സ്വാളാകും രാജസ്ഥാൻ റോയൽസിന്റെ മറ്റൊരു ഓപ്പണർ. ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത സൂപ്പർ താരങ്ങളിൽ ഒരാളായ ജയ്സ്വാൾ കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 2023 ൽ 625 റൺസ് നേടിയ യശസ്വി 2024 സീസണിൽ 435 റൺസാണ് സ്കോർ ചെയ്തത്.

ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ സ്വന്തമാക്കിയ നിതീഷ് റാണ രാജസ്ഥാൻ റോയൽസിന്റെ മൂന്നാം നമ്പരിൽ കളിക്കാനാണ്‌ സാധ്യത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐപിഎല്ലിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള നിതീഷ് റാണയെ 4.2 കോടി രൂപക്കായിരുന്നു ഇക്കുറി റോയൽസ് സ്വന്തമാക്കിയത്. ബാറ്റിങ് ഓർഡറിൽ ഒന്ന് മുതൽ ഏഴ് വരെ ഏത് പൊസിഷനിലും കളിപ്പിക്കാമെന്നതാണ് നിതീഷ് റാണയുടെ ഏറ്റവും വലിയ പ്രത്യേകത.

Also Read: പരിശീലനത്തിൽ വെടിക്കെട്ട് നടത്തി സഞ്ജുവിന്റെ പുതിയ വജ്രായുധം; രാജസ്ഥാൻ റോയൽസിന്റെ പുതിയ താരം ഇക്കുറി ഞെട്ടിച്ചേക്കും

നാലാം നമ്പരിൽ റിയാൻ പരാഗ് കളിക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ സീസണിൽ റോയൽസിന്റെ നാലാം നമ്പരിൽ ഉജ്ജ്വല പ്രകടനങ്ങളായിരുന്നു റിയാൻ പരാഗിന്റേത്. 14 ഇന്നിങ്സിൽ 573 റൺസുമായി ടീമിന്റെ ടോപ് സ്കോററായതും താരം തന്നെ. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ ധ്രുവ് ജൂറലും വരും സീസണിൽ രാജസ്ഥാൻ റോയൽസ് മധ്യനിരയുടെ കരുത്താകും. യുവ താരമായ ജൂറലിനെ മെഗാ താരലേലത്തിന് മുൻപ് 14 കോടി രൂപക്കായിരുന്നു റോയൽസ് നിലനിർത്തിയത്.

വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്ററായ ഷിംറോൺ ഹെറ്റ്മെയർക്കാവും ടീമിന്റെ ഫിനിഷിങ് ഉത്തരവാദിത്വം. ആറാം നമ്പരിൽ അദ്ദേഹം ബാറ്റ് ചെയ്യാനാണ്‌ സാധ്യതകൾ. 2022 മുതൽ രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള ഹെറ്റിയെ മെഗാ ലേലത്തിന് മു‌ൻപ് അവർ ടീമിൽ നിലനിർത്തുകയായിരുന്നു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!