ആലപ്പുഴ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി നിർദേശം. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശിച്ചത്. കെസി വേണുഗോപാൽ എംപിയുടെ ഹർജിയിലാണ് കോടതിയുടെ നിർദേശം.
കെസി വേണുഗോപാൽ എംപി നൽകിയ വക്കീൽ നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഹർജി ഫയൽ ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നായിരുന്നു പരാതി.
കെസി വേണുഗോപാൽ കോടതിയിൽ നേരിട്ടെത്തി മൊഴി കൊടുത്തിരുന്നു. രാജസ്ഥാനിലെ മുൻമന്ത്രി ഷിഷ് റാം ഓംലയുടെ സഹായത്തോടെ കെസി വേണുഗോപാൽ കരിമണൽ ഖനനത്തിലൂടെ വലിയ അഴിമതി നടത്തിയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന ശോഭ ഇതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മാനനഷ്ടക്കേസുമായി കെസി വേണുഗോപാൽ കോടതിയെ സമീപിച്ചത്. സംഭവത്തിൽ പോലീസിനോട് മാനനഷ്ടക്കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.