Suspension: ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിയിൽ കണ്ടു; പ്രിൻസിപ്പലിനും ജീവനക്കാരനും സസ്പെൻഷൻ

Spread the love


തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പർ സൂക്ഷിച്ച റൂമിൽ സംശയാസ്പദമായി കണ്ട പ്രിൻസിപ്പലിനും ജീവനക്കാരനും സസ്പെൻഷൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതിന്റെയാണ് നടപടി. അമരവിള എൽഎംഎസ് എച്ച്എസ്എസ് പ്രിൻസിപ്പൽ റോയി ബി.ജോണിനെയും പരീക്ഷ നടക്കുന്ന സ്കൂളിൽ അനധികൃതമായി രാത്രി കാവൽക്കാരന്റെ ഡ്യൂട്ടി ചെയ്ത പേരിക്കോണം എൽഎംഎസ് യുപിഎസ് ഓഫിസ് അസിസ്റ്റന്റ് ലെറിൻ ഗിൽബർട്ടിനെയുമാണ് സസ്പെൻഡ് ചെയ്തത്.

അമരവിള എൽഎംഎസ് എച്ച്എസ്എസിൽ പരീക്ഷാ ചോദ്യപ്പേപ്പർ സൂക്ഷിക്കുന്ന മുറിക്കു സമീപം പ്രിൻസിപ്പലിനെയും മറ്റു രണ്ടുപേരെയും കഴിഞ്ഞ 5ന് രാത്രി 10ന് ശേഷം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് പരിസരവാസികൾ തടഞ്ഞുവച്ച സംഭവമാണ് നടപടിയിലേക്കെത്തിയത്.

തുടർന്നുനടന്ന വകുപ്പുതല അന്വേഷണത്തിൽ പരീക്ഷാ ചുമതലകളിൽനിന്ന് ഒഴിവാക്കിയിരുന്ന പ്രിൻസിപ്പൽ അരുമാനൂർ എൽഎംഎസ് എൽപിഎസിലെ അറബിക് അധ്യാപകനെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഇൻവിജിലേറ്ററായും ലെറിൻ ഗിൽബർട്ടിനെ ചോദ്യപ്പേപ്പറിന്റെ സുരക്ഷാ ഡ്യൂട്ടിക്കും അനധികൃതമായി നിയമിച്ചെന്നു കണ്ടെത്തി. ഈ നടപടികൾ കൂടുതൽ സംശയാസ്പദമാണെന്ന മേഖലാ ഡപ്യൂട്ടി ഡയറക്ടർ കെ.സുധ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!