ഐസിസി ടൂർണമെന്റിലെ ഒരു കിടിലൻ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുൽ. മറികടന്നത് വിരാട് കോഹ്ലിയെ.
ഹൈലൈറ്റ്:
- രാഹുലിന് കിടിലൻ റെക്കോഡ്
- വിരാട് കോഹ്ലിയെ മറികടന്നു
- രാഹുൽ തകർത്തത് ഐസിസി ടൂർണമെന്റ് റെക്കോഡ്

ഇന്ത്യയുടെ ആ നീക്കം വൻ വിജയം, ചാമ്പ്യൻസ് ട്രോഫിയിൽ കെഎൽ രാഹുൽ തകർത്തത് കോഹ്ലിയുടെ കിടിലൻ റെക്കോഡ്
സെമിയിൽ ഓസ്ട്രേലിയക്ക് എതിരെ 42 റൺസെടുത്ത രാഹുൽ, ഫൈനലിൽ ന്യൂസിലൻഡിന് എതിരെ 34 റൺസ് നേടി. 140 എന്ന കിടിലൻ ബാറ്റിങ് ശരാശരിയുമായാണ് രാഹുൽ ഇത്തവണ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ മാത്രമാണ് താരം പുറത്തായത് (23 റൺസ്).
Also Read: 2027 ലോകകപ്പ് വരെ കളിക്കാൻ സ്പെഷ്യൽ പ്ലാനുമായി രോഹിത് ശർമ; അഭിഷേക് നായരിന്റെ സഹായം നിർണായകമാകും
ഐസിസി ടൂർണമെന്റിൽ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി എന്ന റെക്കോഡാണ് ഇതോടെ കെ എൽ രാഹുലിന് സ്വന്തമായത്. ഒരു ഐസിസി ടൂർണമെന്റിൽ 140 ബാറ്റിങ് ശരാശരി നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് അദ്ദേഹം. ഇതിഹാസ താരം വിരാട് കോഹ്ലിയെയാണ് ഈ നേട്ടത്തിൽ രാഹുൽ മറികടന്നത്.
Also Read: രോഹിത് ശർമക്ക് കോളടിച്ചു, ഐസിസി റാങ്കിങ്ങിൽ കിടിലൻ മുന്നേറ്റം; വിരാട് കോഹ്ലിക്ക് പക്ഷേ തിരിച്ചടി
2016 ലെ ടി20 ലോകകപ്പിൽ നേടിയ 136.50 ബാറ്റിങ് ശരാശരിയാണ് കോഹ്ലിയെ ഇത്ര നാൾ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിർത്തിയിരുന്നത്. അന്ന് അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 273 റൺസ് നേടിയ കോഹ്ലി രണ്ട് തവണ മാത്രമായിരുന്നു പുറത്തായത്. 2002 ലെ ചാമ്പ്യൻസ് ട്രോഫിയിൽ 130 ബാറ്റിങ് ശരാശരിയിൽ 130 റൺസ് നേടിയ മുഹമ്മദ് കൈഫും, 2017 ലെ ചാമ്പ്യൻസ് ട്രോഫിയിൽ 129 ശരാശരിയിൽ 258 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഈ ലിസ്റ്റിൽ പിന്നാലെ.