വെടിക്കെട്ട് നടത്തി സച്ചിനും യുവിയും, ബൗളിങ്ങിൽ നദീം മാജിക്ക്; ഇന്ത്യ ഫൈനലിൽ

Spread the love

International Masters League T20: മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ ഓസ്ട്രേലിയയെ നാണംകെടുത്തി സച്ചിനും ടീമും.

ഹൈലൈറ്റ്:

  • ഇന്ത്യ, മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ
  • സെമിഫൈനലിൽ ഓസ്ട്രേലിയയെ നാണംകെടുത്തി
  • സെമിയിൽ തിളങ്ങി‌ സച്ചിനും യുവിയും
Samayam Malayalamഇന്ത്യ മാസ്റ്റേഴ്സ്
ഇന്ത്യ മാസ്റ്റേഴ്സ്

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഫൈനലിൽ പ്രവേശിച്ച് സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്സ്. ആദ്യ സെമിയിൽ കരുത്തരായ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 220/7 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഓസ്ട്രേലിയ 126 ന് ഓളൗട്ടായി. ബാറ്റിങ്ങിൽ സച്ചിനും യുവിയും ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് നടത്തിയപ്പോൾ, ബൗളിങ്ങിൽ ഷഹബാസ് നദീമാണ് ടീമിന്റെ ഹീറോയായത്. വെള്ളിയാഴ്ച ശ്രീലങ്ക മാസ്റ്റേഴ്സും വെസ്റ്റിൻഡീസ് മാസ്റ്റേഴ്സും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

വെടിക്കെട്ട് നടത്തി സച്ചിനും യുവിയും, ബൗളിങ്ങിൽ നദീം മാജിക്ക്; ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ, ഓസീസിനെ സെമിയിൽ തകർത്തു

റായ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ മാസ്റ്റേഴ്സ്, ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് റൺസെടുത്ത അമ്പാട്ടി റായുഡുവിന്റെ വിക്കറ്റ് ഇന്ത്യക്ക് വേഗം നഷ്ടമായെങ്കിലും മികച്ച ഫോമിലുള്ള ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ ടീം സ്കോറിനെ മുന്നോട്ട് നയിച്ചു. 30 പന്തിൽ ഏഴ് ഫോറുകളുടെ സഹായത്തോടെ 42 റൺസാണ്‌ സച്ചിൻ നേടിയത്.

Also Read: ഇന്ത്യയുടെ ആ നീക്കം വൻ വിജയം, ചാമ്പ്യൻസ് ട്രോഫിയിൽ കെഎൽ രാഹുൽ തകർത്തത് കോഹ്ലിയുടെ കിടിലൻ റെക്കോഡ്

നാലാം നമ്പരിൽ കളിച്ച യുവരാജ് സിങ്ങും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ച വെച്ചത്. 30 പന്തിൽ ഒരു ഫോറിന്റെയും ഏഴ് സിക്സറുകളുടെയും സഹായത്തോടെ 59 റൺസാണ് യുവി നേടിയത്. സ്റ്റുവാർട്ട് ബിന്നി 21 പന്തിൽ 36 റൺസും, യൂസഫ് പത്താൻ 10 പന്തിൽ 23 റൺസും, ഇർഫാൻ പത്താൻ ഏഴ് പന്തിൽ 19 റൺസും നേടി തിളങ്ങിയതോടെ ഇന്ത്യ 20 ഓവറിൽ 220/7 എന്ന പടുകൂറ്റൻ സ്കോറിലെത്തി.

221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ ഷെയ്ൻ വാട്സണിന്റെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി‌. രണ്ടാം വിക്കറ്റിൽ ഷോൺ മാർഷും ബെൻ ഡങ്കും ചേർന്ന് തകർത്തടിക്കുമ്പോളാണ് 21 റൺസെടുത്ത മാർഷ് വീഴുന്നത്. ഇതോടെ തുടങ്ങി ഓസ്ട്രേലിയയുടെ തകർച്ച. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ അവർ 18.1 ഓവറുകളിൽ 126 റൺസിന് ഓളൗട്ടാവുകയായിരുന്നു. 39 റൺസ് നേടിയ ബെൻ കട്ടിങ്ങാണ് ഓസീസ് ടോപ് സ്കോറർ.

Also Read: 2027 ലോകകപ്പ് വരെ കളിക്കാൻ സ്പെഷ്യൽ പ്ലാനുമായി രോഹിത് ശർമ; അഭിഷേക് നായരിന്റെ സഹായം നിർണായകമാകും

ഇടം കൈയ്യൻ സ്പിന്നർ ഷഹബാസ് നദീമാണ് ഓസ്ട്രേലിയയെ തകർത്തത്. നാല് ഓവറുകളിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ താരം വീഴ്ത്തി. വിനയ് കുമാർ, ഇർഫാൻ പത്താൻ എ‌ന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!