മകയിരം: മദ്ധ്യമരജ്ജുവിൽ വരുന്ന ഒമ്പത് നക്ഷത്രങ്ങളിൽ ഒന്നാണ് മകയിരം. അക്കാരണത്താൽ വിവാഹപ്പൊരുത്തം കിട്ടുക എളുപ്പമാവില്ല. ജീവിതത്തിൻ്റെ ഏതുരംഗവും ആടാൻ ഇവർക്കാവില്ല. മനസ്സിന് പൊരുത്തപ്പെടാനാവാത്ത കാര്യങ്ങൾ സ്ഥിരമായി ഉപേക്ഷിക്കുകയാണ് പതിവ്. മൃദുവായ തൊഴിലുകൾ, പൊതുവേ വൈറ്റ് കോളർ ജോലികൾ എന്ന വിഭാഗത്തിൽ വരുന്ന കർമ്മങ്ങൾ ഒക്കെ ഇണങ്ങും. കമ്പ്യൂട്ടർ ഹാർഡ് വെയർ, എഞ്ചിനിയറിംഗ്, ആർക്കിടെക്റ്റ്, ജ്യോതിഷം, അഭിഭാഷകവൃത്തി എന്നിവയിലും മകയിരം നക്ഷത്രക്കാരി വിജയിക്കുന്നതായി കണ്ടുവരുന്നു.
Facebook Comments Box