പാകിസ്താന് കനത്ത തോൽവി, ആദ്യ ടി20 യിൽ ‌ന്യൂസിലൻഡിനോട് നാണം കെട്ടു; ടീമിന്റെ കഷ്ടകാലം തുടരുന്നു

Spread the love

New Zealand Vs Pakistan: ആദ്യ ടി20 യിൽ പാകിസ്താനെ നാണംകെടുത്തി ന്യൂസിലൻഡ്. കിവീസ് ജയം ഒമ്പത് വിക്കറ്റിന്.

ഹൈലൈറ്റ്:

  • പാകിസ്താനെ തകർത്ത് ന്യൂസിലൻഡ്
  • ജയം ഒൻപത് വിക്കറ്റിന്
  • കളിയിലെ കേമനായി ജാമിസൺ
Samayam Malayalamന്യൂസിലൻഡ് Vs പാകിസ്താൻ
ന്യൂസിലൻഡ് Vs പാകിസ്താൻ

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ ആദ്യ കളിയിൽ‌ ഒമ്പത് വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി പാകിസ്താൻ. ക്രൈസ്റ്റ് ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 91 റൺസിന് ഓളൗട്ടായപ്പോൾ, കിവീസ് വെറും 10.1 ഓവറുകളിൽ വിജയത്തിലെത്തി. മൂന്ന് വിക്കറ്റെടുത്ത ന്യൂസിലൻഡ് പേസർ കൈൽ ജാമിസണാണ് കളിയിലെ കേമൻ. നേരത്തെ ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ റൗണ്ടിൽ പുറത്തായി നാണം കെട്ട പാകിസ്താൻ ഒരു പുതു തുടക്കം സ്വപ്നം കണ്ടാണ് ന്യൂസിലൻഡിൽ എത്തിയതെങ്കിലും ആദ്യ കളിയിൽ തന്നെ വമ്പൻ നാണക്കേട് ഏറ്റുവാങ്ങുകയായിരുന്നു.മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തെ ശരിവെക്കും വിധം അവരുടെ ബൗളർമാർ പന്തെറിഞ്ഞതോടെ പാകിസ്താൻ തകർന്നു. ഒരു റൺസെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. മുഹമ്മദ് ഹാരിസ് ( 0 ), ഹസൻ നവാസ് ( 0 ), ഇർഫാൻ ഖാൻ ( 1) എന്നിവരാണ് പുറത്തായത്. അഞ്ചാം ഓവറിലെ നാലാം പന്തിൽ മൂന്ന് റൺസെടുത്ത ഷദബ് ഖാനുംവീണതോടെ പാകിസ്താൻ 11/4 എന്ന നിലയിലായി.

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്, 16 പന്തിൽ ഫിഫ്റ്റി; അഭിഷേക് ശർമയും തിളങ്ങി
അഞ്ചാം വിക്കറ്റിൽ നായകൻ സൽമാൻ ആഗയും, ഖുഷ്ദിൽ ഷായും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്ത് അവരെ വൻ നാണക്കേടിൽ നിന്ന് കരകയറ്റി. എന്നാൽ അടുത്തടുത്ത് ഇരുവരും പുറത്തായതോടെ പാകിസ്താൻ വീണ്ടും തകർന്നു. സൽമാൻ ആഗ 18 റൺസും, ഖുഷ്ദിൽ 32 റൺസുമാണ് നേടിയത്. വെറും 18.4 ഓവറുകളിലാണ് പാകിസ്താ‌ൻ 91 റൺസിന് ഓളൗട്ടായത്. ന്യൂസിലൻഡിന് വേണ്ടി ജാമിസൺ എട്ട് റൺസിന് മൂന്ന് വിക്കറ്റുകളും ജേക്കബ് ഡഫി 14 റൺസിന് നാല് വിക്കറ്റുകളും വീഴ്ത്തി.

പരിശീലനത്തിൽ വെടിക്കെട്ട് നടത്തി സഞ്ജുവിന്റെ പുതിയ വജ്രായുധം; രാജസ്ഥാൻ റോയൽസിന്റെ പുതിയ താരം ഇക്കുറി ഞെട്ടിച്ചേക്കും
92 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ ടിം സീഫർട്ടും ഫിൻ അലനും ചേർന്ന് നൽകിയത്. സീഫർട്ടായിരുന്നു അപകടകാരി. വെറും 29 പന്തിൽ 44 റ‌ൺസ് നേടി അദ്ദേഹം പുറത്താകുമ്പോൾ കിവീസ് ജയം ഉറപ്പിച്ചിരുന്നു. ഫിൻ അലനും ( 17 പന്തിൽ 29 ), ടിം റോബിൻസണും ( 15 പന്തിൽ 18 ) ചേർന്ന് വെറും 10.1 ഓവറുകളിൽ ന്യൂസിലൻഡിനെ വിജയത്തിലേക്ക് എത്തിച്ചു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!