ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ: New Malayalam OTT Release

Spread the love


New Malayalam OTT Release This week: വാരാന്ത്യത്തിൽ കാണാനായി ഏറ്റവും പുതിയ ഒടിടി റിലീസുകൾ തിരയുന്നവരാണോ നിങ്ങൾ. ഇതാ പുതിയ രണ്ടു മലയാളചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.

Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടി  

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലെത്തി. ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രം, കൃത്യം ഒരു മാസം തികയുമ്പോഴേക്കും ഒടിടിയിൽ എത്തിയിരിക്കുകയാണ്. 

കുഞ്ചാക്കോ ബോബൻ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്. സി.ഐ ഹരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചോക്കോ ബോബന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണിത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയ്ക്കുണ്ട്. 

പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Orumbettavan OTT: ഒരുമ്പെട്ടവൻ  

ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത  ‘ഒരുമ്പെട്ടവൻ’ ഒടിടിയിലെത്തി.ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ. എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ്, വിനോദ് ബോസ്  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  മനോരമ മാക്സിലാണ് ചിത്രം  സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!