ലോക റെക്കോഡ് സ്വന്തമാക്കി ഞെട്ടിച്ച് പാകിസ്താൻ, നടത്തിയത് കിടിലൻ ചേസിങ്; 18 വർഷം പഴക്കമുള്ള റെക്കോഡ് ഇനി പഴങ്കഥ

Spread the love

Pakistan Cricket: ന്യൂസിലൻഡിന് എതിരായ മൂന്നാം ടി20 യിൽ കിടിലൻ ലോക റെക്കോഡ് സ്വന്തമാക്കി പാകിസ്താൻ ടീം. ചേസിങ്ങിൽ തകർത്തത് 18 വർഷം പഴക്കമുള്ള റെക്കോഡ്.

ഹൈലൈറ്റ്:

  • കിടിലൻ റെക്കോഡിട്ട് പാകിസ്താൻ
  • ചേസിങ്ങിൽ തകർത്തത് 18 വർഷം പഴക്കമുള്ള റെക്കോഡ്
  • മൂന്നാം ടി20 യിൽ കിവീസിന്റെ കിടിലൻ തിരിച്ചുവരവ്
Samayam Malayalamപാകിസ്താൻ ക്രിക്കറ്റ്
പാകിസ്താൻ ക്രിക്കറ്റ്

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്ന പാകിസ്താൻ മൂന്നാം ടി20 യിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. വെള്ളിയാഴ്ച ഓക്ക്ലൻഡിൽ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 204 റൺസ് നേടിയപ്പോൾ, പാകിസ്താൻ നാലോവർ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.വെറും 16 ഓവറിൽ കളി ജയിച്ചതോടെ 18 വർഷം പഴക്കമുള്ള ഒരു ലോകറെക്കോഡ് കൂടിയാണ് പാകിസ്താൻ തകർത്തത്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 ന് മുകളിൽ സ്കോർ പിന്തുടർന്ന് വിജയിക്കുന്ന ടീമെന്ന നേട്ടമാണ് പാകിസ്താൻ സ്വന്തമാക്കിയിരിക്കുന്നത്. വേഗതയേറിയ റൺ ചേസിൽ ദക്ഷിണാഫ്രിക്കയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പാകിസ്താൻ തകർത്തത്.

2007 ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ദക്ഷിണാഫ്രിക്ക ഇക്കാര്യത്തിൽ റെക്കോഡിട്ടത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ചേസിങ്ങിൽ 17.4 ഓവറിൽ 207 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്ക ഇത്രയും നാൾ ഈ റെക്കോഡ് കൈവശം വെച്ചിരുന്നത്.

Also Read: മൂന്നാം ടി20 യിൽ പാകിസ്താന്റെ കിടിലൻ തിരിച്ചുവരവ്, കിവീസിനെ നാണംകെടുത്തി; വെടിക്കെട്ട് സെഞ്ചുറി നേടി ഹസൻ നവാസ്

വെള്ളിയാഴ്ച നടന്ന മൂന്നാം ടി20 യിൽ 75 റൺസാണ് പവർപ്ലേയിൽ പാകിസ്താൻ അടിച്ചത്. ഇത് അന്താരാഷ്ട്ര ടി20 യിൽ പാകിസ്താന്റെ റെക്കോഡ് പവർപ്ലേ സ്കോറാണ്. വെറും 8.1 ഓവറുകളിലാണ് ഈ മത്സരത്തിൽ പാകിസ്താൻ 100 റൺസ് കടന്നത്. പാകിസ്താന്റെ ഏറ്റവും വേഗതയേറിയ ടീം സെഞ്ചുറിയും ഇതാണ്.

Also Read: PAK vs NZ: പാകിസ്താന് രക്ഷയില്ല, വീണ്ടും കനത്ത തോൽവി; രണ്ടാം ടി20 യിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം

മത്സരം ഇങ്ങനെ: മൂന്നാം ടി20 യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 19.5 ഓവറുകളിൽ 204 റൺസിന് ഓളൗട്ടാവുകയായിരുന്നു. 44 പന്തിൽ‌ 94 റൺസെടുത്ത മാർക്ക് ചാപ്മാനായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 205 റൺസ് വിജയലക്ഷ്യം പാകിസ്താ‌ൻ, 16 ഓവറിൽ മറികടന്നു. 45 പന്തിൽ 10 ഫോറുകളും ഏഴ് സിക്സറുകളുമടക്കം 105 റൺസ് നേടി പുറത്താകാതെ നിന്ന ഹസൻ നവാസായിരുന്നു ടീമിന്റെ ഹീറോ. 31 പന്തിൽ 51 റൺസെടുത്ത സൽമാൻ ആഗയും പുറത്താകാതെ നിന്നു. 20 പന്തിൽ 41 റൺസെടുത്ത മുഹമ്മദ് ഹാരിസിന്റെ വിക്കറ്റ് മാത്രമാണ് പാക് ടീമിന് നഷ്ടമായത്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!