Child Death: ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് റിപ്പോർട്ട്

Spread the love


ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങയാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. ശ്വാസ തടസം മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന് ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. അതേസമയം ഒരു മാസത്തിനിടയില്‍ ശിശുക്ഷേമ സമിതിയില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.

Written by –

Zee Malayalam News Desk

|
Last Updated : Mar 22, 2025, 06:08 PM IST



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!