ഐപിഎല്ലിലെ‌ വമ്പൻ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി, ആദ്യ താരം; 2025 സീസൺ തുടക്കം ഗംഭീരമായി

Spread the love

ഐപിഎല്ലിലെ ആദ്യ കളിയിൽ കിടിലൻ ബാറ്റിങ് പ്രകടനവുമായി വിരാട് കോഹ്ലി. ഈ കളിക്കിടെ ആർസിബി നായകൻ സ്വന്തമാക്കിയത് കിടിലൻ റെക്കോഡ്.

ഹൈലൈറ്റ്:

  • ആദ്യ കളിയിൽ മിന്നി വിരാട് കോഹ്ലി
  • കിടിലൻ റെക്കോഡും കോഹ്ലിക്ക്‌ സ്വന്തം
  • ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റർ
Samayam Malayalamവിരാട് കോഹ്ലി
വിരാട് കോഹ്ലി

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എഴ് വിക്കറ്റിന് തകർത്താണ് ആർസിബി, തുടക്കം ഗംഭീരമാക്കിയത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെകെആർ 174/8 എന്ന സ്കോർ നേടിയപ്പോൾ, ആർസിബി 16.2 ഓവറുകളിൽ ലക്ഷ്യം മറികടന്നു. വിരാട് കോഹ്ലി ഉജ്ജ്വല പ്രകടനവുമായി തിളങ്ങി എന്നതാണ് ആർസിബി ആരാധകരുടെ ആവേശം വർധിപ്പിക്കുന്നത്. അർധസെഞ്ചുറി നേടിയ താരം പുറത്താകാതെ നിന്നു. 36 പന്തിൽ 59 റൺസ് നേടിയ ഇതിഹാസ താരത്തിന്റെ ബാറ്റിൽ നിന്ന് നാല് ഫോറുകളും മൂന്ന് സിക്സറുകളുമാണ് പിറന്നത്.

ഐപിഎല്ലിലെ‌ വമ്പൻ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി, ആദ്യ താരം; 2025 സീസൺ തുടക്കം ഗംഭീരമായി

ഈ ഇന്നിങ്സിനിടെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ കോഹ്ലിയുടെ റൺ നേട്ടം 1000 കടന്നു. കെകെആറിനെതിരെ കളിച്ച 32 ഇന്നിങ്സുകളിൽ നിന്ന് 40.84 ബാറ്റിങ് ശരാശരിയിൽ ‌1021 റൺസാണ് ഇപ്പോൾ കോഹ്ലിയുടെ സമ്പാദ്യം. ഇതോടെ നാല് വ്യത്യസ്ത ഐപിഎൽ ടീമുകൾക്ക് എതിരെ 1000 റൺസ് തികക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. കെകെആറിന് പുറമെ, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡെൽഹി ക്യാപിറ്റൽസ് ടീമുകൾക്ക് എതിരെയാണ് ഐപിഎല്ലിൽ കോഹ്ലി 1000 റൺസ് നേടിയിട്ടുള്ളത്.

Also Read: ആദ്യ കളിയിൽ ആ സ്പെഷ്യൽ റെക്കോഡ് സ്വന്തമാക്കാൻ സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് താരത്തെ കാത്തിരിക്കുന്ന നേട്ടം ഇങ്ങനെ

ഈ ലിസ്റ്റിൽ കോഹ്ലിക്ക് പിന്നിലുള്ളത് ഡേവിഡ് വാർണറും രോഹിത് ശർമയുമാണ്. രണ്ട് ടീമുകൾക്ക് എതിരെയാണ് അവർ 1000 റൺസ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയ‌ൻ ഇതിഹാസമായ ഡേവിഡ് വാർണർ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് എതിരെയും, രോഹിത് ശർമ ഡെൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് എതിരെയുമാണ് ഐപിഎല്ലിൽ 1000 റൺസ് നേടിയത്.

Also Read: ഈ മൂന്ന് മുംബൈ ഇന്ത്യൻസ് താരങ്ങൾക്ക് പണികിട്ടിയേക്കും, ഇത്തവണ എല്ലാ കളികളിലും ഇവർ പുറത്തിരിക്കാൻ സാധ്യത

2008 ലെ പ്രഥമ സീസൺ ഐപിഎൽ മുതൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമാണ് വിരാട് കോഹ്ലി. ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതൽ സീസണുകളും മത്സരങ്ങളും കളിക്കുന്ന താരമെന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. ഐപിഎല്ലിൽ 253 മത്സരങ്ങളിലാണ്‌ കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽ 38.95 ബാറ്റിങ് ശരാശരിയിൽ 8063 റ‌ൺസാണ് താരത്തിന്റെ സമ്പാദ്യം. എട്ട് സെഞ്ചുറികളും 56 അർധസെഞ്ചുറികളും ഐപിഎല്ലിൽ കോഹ്ലി നേടിയിട്ടുണ്ട്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!