എറണാകുളം: വാഹന പരിശോധനയ്ക്കിടെ പോലീസിനെ മർദ്ദിച്ച് നേപ്പാൾ സ്വദേശികൾ. അയ്യമ്പുഴയിലാണ് നേപ്പാൾ സ്വദേശികളായ ഗീത, സുമൻ എന്നിവർ പോലീസിനെ ആക്രമിച്ചത്.
വാഹന പരിശോധനയ്ക്കിടെ ഇവർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കടിയ്ക്കുകയും ചെയ്തു. ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.
വാഹന പരിശോധനയ്ക്ക് ഇടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട സ്ത്രീയേയും പുരുഷനെയും പോലീസ് പിടികൂടി. ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനിടെ സ്ത്രീ എസ്ഐയുടെ മൂക്കിനിടിച്ചു. തുടർന്ന് കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇവരെ ജീപ്പിൽ കയറ്റിയത്.
എന്നാൽ ജീപ്പിനുള്ളിലും രണ്ടുപേരും അക്രമാസക്തരായി. ഇരുവരെയും കൊണ്ട് ജീപ്പ് നീങ്ങിത്തുടങ്ങിയതോടെ ഇവർ ഇതിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് പോലീസുകാരെയും മാന്തുകയും കടിക്കുകയും ആയിരുന്നു.
ഇവർ ജീപ്പിനുള്ളിൽ നിന്ന് പുറത്തേക്ക് ചാടാനും ശ്രമം നടത്തി. തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇവരെ നിയന്ത്രിച്ചത്. പിന്നീട് രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.