തിരുവനന്തപുരം: മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ റീ എഡിറ്റിൽ 24 വെട്ടുകൾ. സ്ത്രീകൾക്ക് എതിരായ അക്രമ സീനുകൾ എല്ലാം ചിത്രത്തിൽ നിന്ന് ഒഴിവാക്കി. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി. വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽദേവ് എന്നാക്കി മാറ്റി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീൻ വെട്ടിമാറ്റി.
എൻഐഎ എന്ന് പരാമർശിക്കുന്ന സീനും മാറ്റിയിട്ടുണ്ട്. പ്രധാന വില്ലന്റെ പേര് ബൽദേവ് എന്നാക്കി. മുൻപ് ബജ്റംഗി എന്നായിരുന്നു. മുൻപ് ചിത്രത്തിൽ 17 വെട്ടുകൾ വരുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇപ്പോൾ 24 വെട്ടുകൾ വരുത്തിയതായാണ് സെൻസർ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. തെറ്റുകൾ തിരുത്തുകയെന്നത് ഞങ്ങളുടെ ചുമതലയാണ്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ടതില്ല. റീ എഡിറ്റ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. ആരുടെയും സമ്മർദ്ദത്താൽ അല്ല. മുരളി ഗോപി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും തങ്ങളുടെ നിലപാടിന് ഒപ്പം തന്നെയാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ALSO READ: എമ്പുരാനെ വിടാതെ ഓർഗനൈസർ, മൂന്നാമത്തെ ലേഖനം; പൃഥ്വിരാജിനും മുരളിഗോപിക്കും വിമർശനം
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷൻ റെക്കോർഡ് നേടി എമ്പുരാൻ മുന്നേറുകയാണ്. ടോവിനോ തോമസ് ചിത്രം 2018നെ മറികടന്നാണ് എമ്പുരാൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2018ന്റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം 175.4 കോടിയായിരുന്നു. 2018ന്റെ റെക്കോർഡ് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് എമ്പുരാൻ മറികടന്നത്.
എമ്പുരാൻ 200 കോടി ക്ലബിലും ഇടംനേടി. ഇക്കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. മോഹൻലാലിന്റെ 200 കോടി ക്ലബിൽ കയറുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാൻ. 240 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സ് മാത്രമാണ് എമ്പുരാന് മുന്നിൽ മലയാളത്തിൽ കളക്ഷനിൽ അവശേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.