കഠിനമായ വെയിലത്ത് പുറത്തിറങ്ങിയാൽ ശരീരത്തിന് നല്ല ക്ഷീണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ ചർമ്മത്തിൻ്റെ കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ. ചൂടും പൊടിയും ചർമ്മാരോഗ്യത്തിന് ഏറെ വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ട്.
അമിതമായി വെയിൽ ഏൽക്കുന്നതു മൂലം ടാൻ ഉണ്ടാവുക സ്വാഭാവികമാണ്. സൺസ്ക്രീനുകളുടെ ഉപയോഗം ഒരു പരിധി വരെ ഇത് തടയാൻ സഹായിക്കും. എന്നാൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ടാൻ മറയ്ക്കാൻ അൽപം ബുദ്ധിമുട്ടേണ്ടി വരും. അങ്ങനെ എങ്കിൽ പാർലറിൽ പോയി ഫേഷ്യൽ അല്ലെങ്കിൽ ബ്ലീച്ച് ചെയ്യുക എന്ന ഓപ്ഷനാണോ നിങ്ങൾ ചിന്തിക്കുക? കുറച്ച് പാൽ ഉണ്ടെങ്കിൽ പോക്കറ്റ് കാലിയാക്കുന്ന ചർമ്മ പരിചരണങ്ങൾ വേണ്ടിവരില്ല, ആ ഫെയ്സ്പാക്ക് ഉപയോഗിച്ചു തുടങ്ങൂ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
- റാഗി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- ശേഷം രാവിലെ അത് കുറച്ച് പാലൊഴിച്ച് വീണ്ടും കുതിർക്കാൻ വയ്ക്കാം.
- അര മണിക്കൂർ കഴിഞ്ഞു അവ ഒരുമിച്ച് അരച്ചെടുക്കാം.
- ആവശ്യമെങ്കിൽ കുറച്ചു കൂടി പാലൊഴിക്കാം.
- ഇത് മറ്റൊരു ബൗളിലേയ്ക്കു മാറ്റി കുറുക്കിയെടുക്കാം. ഇത് ചൂടാറിയതിനു ശേഷം ഉപയോഗിക്കാം.
- പയർ പൊടി ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകി അരച്ചെടുത്ത ഫെയ്സ്പാക്ക് മുഖത്ത് പുരട്ടാം.
- ഇത് നന്നായി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.