സൂര്യകുമാർ യാദവ് മുംബൈ വിട്ട് പുതിയ ടീമിലേക്ക്? അവസാനം അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ടി20 ടീം നായകൻ രംഗത്ത്

Spread the love

മുംബൈ ടീം വിടുകയാണെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവ്. ആരാധകർക്ക് ആശ്വാസം.

ഹൈലൈറ്റ്:

  • സൂര്യകുമാർ യാദവ് മുംബൈ വിടില്ല
  • അഭ്യൂഹങ്ങൾ തള്ളി സ്കൈ രംഗത്ത്
  • ഗോവയിലേക്ക് താരം ചേക്കേറുമെന്നായിരുന്നു റിപ്പോർട്ട്
Samayam Malayalamസൂര്യകുമാർ യാദവ്
സൂര്യകുമാർ യാദവ്

ഇന്ത്യൻ യുവ സൂപ്പർ താരം യശസ്വി ജയ്സ്വാൾ അഭ്യന്തര ക്രിക്കറ്റിലെ തന്റെ തട്ടകം മാറാൻ തീരുമാനിച്ച വിവരം കഴിഞ്ഞ‌ ദിവസമാണ് പുറത്തുവന്നത്. മുംബൈ വിട്ട് ഗോവ ടീമിലേക്ക് ചേക്കേറാനായിരുന്നു യശസ്വിയുടെ തീരുമാനം.‌ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന വാർത്ത യായിരുന്നു ഇത്. ക്യാപ്റ്റൻ സ്ഥാനം ഓഫർ ചെയ്തതിനാലാണ് താൻ മുംബൈ വിട്ട് ഗോവയിലേക്ക് പോകുന്നതെ‌ന്നും പിന്നാലെ യശസ്വി വെളിപ്പെടുത്തിയിരുന്നു.

സൂര്യകുമാർ യാദവ് മുംബൈ വിട്ട് പുതിയ ടീമിലേക്ക്? അവസാനം അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ടി20 ടീം നായകൻ രംഗത്ത്

യശസ്വി ജയ്സ്വാളിന്റെ പാത പിന്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായ സൂര്യകുമാർ യാദവും മുംബൈ വിടുകയാണെന്നും ഗോവയിലേക്ക് ചേക്കേറിയേക്കുമെന്നും പിന്നാലെ റിപ്പോർട്ടുകൾ വന്നു. ഇതും ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചയായി. എന്നാൽ ഇന്നലെ വൈകിട്ട് ഈ വാർത്തകളെ നിഷേധിച്ച് സൂര്യകുമാർ യാദവ് തന്നെ രംഗത്തെത്തി. ഈ വാർത്തകൾ എഴുതുന്നത് ജേണലിസ്റ്റാണോ അതോ തിരക്കഥാകൃത്താണോ എന്ന് എക്സിൽ ചോദിച്ച സ്കൈ, താൻ കോമഡി സിനിമകൾ കാണുന്നത് നിർത്തി ഈ ലേഖനങ്ങൾ വായിക്കാൻ തുടങ്ങുമെന്നും കൂട്ടിച്ചേർത്തു.

Also Read: മുംബൈ വിട്ട് പുതിയ ടീമിലേക്ക് മാറാൻ തീരുമാനിച്ച് യശസ്വി ജയ്സ്വാൾ, ഞെട്ടലിൽ ആരാധകർ; സ്റ്റാർ ഓപ്പണറുടെ അടുത്ത തട്ടകം ഗോവ

അതേ സമയം മുംബൈ ക്രിക്കറ്റിലെ സൂപ്പർ താരമായ സൂര്യകുമാർ യാദവ് ജൂനിയർ തലം മുതൽ അവർക്കായി കളിക്കുന്നുണ്ട്. 2010 ലാണ് മുംബൈയുടെ സീനിയർ ടീമിനായി താരം അര‌ങ്ങേറ്റം കുറിക്കുന്നത്. രഞ്ജി ട്രോഫിയിൽ മുംബൈയുടെ എക്കാലത്തെയും ഉയർന്ന മൂന്നാമത്തെ റൺ വേട്ടക്കാരനാണ് സ്കൈ. 77 മത്സരങ്ങളിൽ 44.93 ബാറ്റിങ് ശരാശരിയിൽ 13 സെ‌ഞ്ചുറികളുടെ സഹായത്തോടെ 5392 റൺസാണ് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ മുംബൈയുടെ ഉയർന്ന റൺ വേട്ടക്കാരനും സ്കൈ തന്നെ.

Also Read: യശസ്വി ജയ്സ്വാള്‍ ഗോവയ്ക്കു വേണ്ടി കളിക്കും; മുംബൈ വിടാനുള്ള കാരണം വെളിപ്പെടുത്തി

ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണ് മുംബൈ. 42 തവണയാണ് അവർ രഞ്ജി ട്രോഫിയിൽ മുത്തമിട്ടത്. ഇറാനി കപ്പിൽ 15 തവണയും മുംബൈ കിരീടം ചൂടി. എട്ട് വിൽസ് ട്രോഫി കിരീടങ്ങളും നാല് വിജയ് ഹസാരെ ട്രോഫി കിരീട‌ങ്ങളും, രണ്ട് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടങ്ങളും അവർ സ്വന്തമാക്കിയിട്ടു‌ണ്ട്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!