ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് കനത്ത തിരിച്ചടി വരുന്നു; കരാർ അവസാനിക്കും മുൻപ് പിയോളി ക്ലബ്ബ് വിട്ടേക്കും

Spread the love

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ( Cristiano Ronaldo ) ക്ലബ്ബായ അൽ നസറിന് ( Al Nassr FC ) തിരിച്ചടി വരുന്നു. സ്റ്റെഫാനോ പിയോളി സമ്മറിൽ ടീം വിട്ടേക്കുമെന്ന് റിപ്പോർട്ട്.

ഹൈലൈറ്റ്:

  • അൽ നസറിന് തിരിച്ചടി
  • ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് അൽ നസർ
  • നിലവിൽ സൗദി പ്രോ ലീഗിൽ മൂന്നാമതാണ് അൽ നസർ
Samayam Malayalamക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന ടീമാണ് അൽ നസർ എഫ് സി. 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ, സൗദി ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയത്. ഇതോടെ സൗദി പ്രോ ലീഗും അൽ നസറും ലോകഫുട്ബോളിൽ പ്രശസ്തമായി. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് ലോക ഫുട്ബോളിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ സൗദിയിലേക്കും ഒപ്പം അൽ നസറിലേക്കും ചേക്കേറി.അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയെങ്കിലും അൽ നസറിന് പ്രധാന കിരീടങ്ങളൊന്നും നേടാനായില്ല. ഈ സാഹചര്യത്തിലാണ് ലൂയിസ് കാസ്ട്രോയെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ അവർ തീരുമാനിച്ചത്. ലൂയിസ് കാസ്ട്രോക്ക് പകരക്കാരനായി ഇറ്റാലിയൻ മാനേജറായ സ്റ്റെഫാനോ പിയോളിയെ പിന്നാലെ അൽ നസർ കൊണ്ടുവരുകയും ചെയ്തു. 2024 സെപ്റ്റംബറിലായിരുന്നു പിയോളി, അൽ നസർ എന്ന് വിശേഷിക്കപ്പെടുന്ന അൽ നസറിന്റെ പരിശീലകനായത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് കനത്ത തിരിച്ചടി വരുന്നു; കരാർ അവസാനിക്കും മുൻപ് പിയോളി ക്ലബ്ബ് വിട്ടേക്കും

ഇപ്പോളിതാ ഈ സീസണിൽ മാത്രം അൽ നസറിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത സ്റ്റെഫാനോ പിയോളിയും ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു. 2024-25 സീസണ് ശേഷം അൽ നസർ വിടുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് പിയോളി എന്നാണ് റിപ്പോർട്ട്. അൽ നസറിനെ പ്രതീക്ഷിച്ച മികവിലേക്ക് നയിക്കാൻ സാധിക്കാതെ വന്നത് പിയോളിയുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

അൽ നസർ വിടുന്ന അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബായ എ എസ്‌ റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സീരി എ ക്ലബ്ബായ എ എസ്‌ റോമയുടെ ഇപ്പോളത്തെ പരിശീലകനായ ക്ലൗഡിയോ റാനിയേരി ഈ സീസണ് ശേഷം വിരമിക്കാനിരിക്കുകയാണ്. ഈ ഒഴിവിൽ അദ്ദേഹം റോമയിലേക്ക് എത്തുമെന്നാണ് സൂചനകൾ.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഹാപ്പി ന്യൂസ്, സൂപ്പർ കപ്പിന് മുൻപ് സുപ്രധാന അപ്ഡേറ്റുമായി ടീമിന്റെ പുതിയ പരിശീലക‌ൻ
2027 സമ്മർ വരെ അൽ നസറുമായി കരാർ ബാക്കി നിൽക്കെയാണ് പിയോളി ക്ലബ്ബ് വിടാൻ ഒരു‌ങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. 2024-25 സീസണിൽ അൽ നസറിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത സ്റ്റെഫാനോ പിയോളിക്ക് കീഴിൽ അത്ര ഗംഭീര പ്രകടനങ്ങളല്ല അൽ നസറിനുള്ളത്. 33 കളികളിലാണ് അദ്ദേഹം അൽ നസറിനെ പരിശീലിപ്പിച്ചത്. ഇതിൽ 21 കളികളിൽ അവർ വിജയിച്ചപ്പോൾ ആറ് കളികൾ സമനിലയിലായി. ആറ് കളികളിൽ തോറ്റു. നിലവിൽ സൗദി പ്രോ ലീഗിലാട്ടെ മൂന്നാം സ്ഥാനം മാത്രമാണ് അൽ നസറിനുള്ളത്.

ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദുമായി 10 പോയിന്റിന്റെ വ്യത്യാസമാണ് അൽ നസറിന്. 2024-25 സീസൺ സൗദി പ്രോ ലീഗിൽ 25 കളികളിൽ നി‌ന്ന് 51 പോയിന്റാണ് അൽ നസറി‌ന്. ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദിന് 25 കളികളിൽ 61 പോയിന്റുണ്ട്. രണ്ടാം സ്ഫാനത്തുള്ള അൽ ഹിലാലിന്റെ സമ്പാദ്യം 25 കളികളിൽ 51 പോയിന്റാണ്. വെള്ളിയാഴ്ച അൽ ഹിലാലിന് എതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ രണ്ടാം സ്ഥാനത്തുള്ള അവരുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാൻ അൽ നസറിനാകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കൊച്ചിക്ക് പുറമേ കോഴിക്കോട്ടേക്കും, നിർണായക സൂചനകൾ പുറത്ത്; ആരാധകർ കാത്തിരുന്ന വാർത്ത
അതേ സമയം അൽ നസറുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കുള്ള കരാറും ഈ സമ്മറിൽ അവസാനിക്കാനിരിക്കുകയാണ്‌. ക്ലബ്ബുമായി അദ്ദേഹം കരാർ പുതുക്കിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരാനുണ്ട്. 2024-25 സീസണിലും ഉജ്ജ്വല ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ ആകെ 33 മത്സരങ്ങളിൽ അൽ നസർ ജേഴ്സിയണിഞ്ഞ റോണോ 28 ഗോളുകളും നാല് അസിസ്റ്റുകളുമാണ് നേടിയത്. 19 ഗോളുകളുമായി സൗദി പ്രോ ലീഗിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതും മറ്റാരുമല്ല.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!