Kerala News Live Updates: ആശമാരുടെ സമരത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപണം ഉയർന്നതിനെ തുടർന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ താക്കീത് ചെയ്തു. നേരത്തെ കോൺഗ്രസിന്റെ നിലപാടിന് വിഭിന്നമായ സമീപനമാണ് ആശമാരുടെ സമരത്തിൽ ഐഎൻടിയുസി സ്വീകരിച്ചിരുന്നത്. കൂടാതെ, ആശാ സമരത്തിന്റെ ചർച്ചയിൽ സർക്കാരിന് അനുകൂലമായ നിലപാടാണ് ഐഎൻടിയുസി പ്രസിഡന്റ് സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിനെ താക്കീത് ചെയ്തത്.
Facebook Comments Box