ശരീരഭാരം കുറയ്ക്കാൻ 15 ദിവസം മതി, ഈ 9 കാര്യങ്ങൾ ചെയ്തോളൂ

Spread the love


ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കഠിനമായ ഡയറ്റുകളോ, വിലകൂടിയ മരുന്നുകളോ, ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ദൈനംദിന ശീലങ്ങളിലെ ചില ചെറിയ മാറ്റങ്ങൾ അത്ഭുതകരമായ ഫലങ്ങൾ നൽകും. 15 ദിവസം കൊണ്ട് ശരീര ഭാരം കുറയ്ക്കുന്നതിന് 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

1. ചെറുചൂടുള്ള നാരങ്ങാവെള്ളം, കുതിർത്ത ഉലുവ എന്നിവ ഉപയോഗിച്ച് ദിവസം ആരംഭിക്കുക

രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ദഹനം ആരംഭിക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും. കുതിർത്ത ഉലുവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ കോംബോ കൊഴുപ്പ് കത്തിച്ചുകളയുന്നതിന് ഗുണം ചെയ്യും. 

2. രാത്രിയിലെ ഭക്ഷണം 7.30 ന് മുൻപായി കഴിക്കുക, അത്താഴം ലഘുവായിരിക്കണം

അത്താഴം വൈകുന്നേരം 7.30 ന് മുമ്പ് കഴിക്കുക. ഇതിലൂടെ ഉറങ്ങുന്നതിനു മുൻപ് ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ലഭിക്കുന്നു. രാത്രിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇതിലൂടെ കുറയുന്നു. സൂപ്പ്, വേവിച്ച പച്ചക്കറികൾ പോലുള്ള ലഘുവായ അത്താഴം ശീലമാക്കുക.

3. എല്ലാ രാത്രിയിലും ’12 മണിക്കൂർ ഉപവാസം’ ശീലിക്കുക

അത്താഴത്തിനും പിറ്റേന്ന് പ്രഭാതഭക്ഷണത്തിനും ഇടയിലുള്ള 12 മണിക്കൂർ ഇടവേള ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാനും, സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിച്ചുകളയാനും സമയം നൽകുന്നു. ഉദാഹരണത്തിന്, അത്താഴം വൈകുന്നേരം 7.30 ന് അവസാനിക്കുകയാണെങ്കിൽ, പ്രഭാതഭക്ഷണം അടുത്ത ദിവസം രാവിലെ 7.30 ഓടെ ആയിരിക്കണം. 

4. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക

പായ്ക്ക് ചെയ്ത ജ്യൂസുകൾ, ധാന്യങ്ങൾ, സോസുകൾ, ലഘുഭക്ഷണങ്ങൾ തുടങ്ങി പല നിത്യോപയോഗ ഭക്ഷണങ്ങളിലും പഞ്ചസാര മറഞ്ഞിരിപ്പുണ്ട്. എല്ലാത്തരം പഞ്ചസാരയും (ചായയിലോ കാപ്പിയിലോ ചേർക്കുന്ന ഒരു സ്പൂൺ പോലും) 15 ദിവസത്തേക്ക് ഒഴിവാക്കുക. ആപ്പിൾ, പിയർ, ഈന്തപ്പഴം തുടങ്ങിയ പഴങ്ങളിൽ നിന്നുള്ള സ്വാഭാവിക മധുരം ആസ്വദിക്കുക.

5. ദിവസവും 45 മിനിറ്റ് വേഗത്തിലുള്ള നടത്തം (അത്താഴത്തിന് ശേഷമാണ് നല്ലത്) 

എല്ലാ ദിവസവും, പ്രത്യേകിച്ച് അവസാന ഭക്ഷണത്തിന് ശേഷം, 45 മിനിറ്റ് വേഗത്തിലുള്ള നടത്തം, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും, അധിക കലോറി കത്തിക്കുന്നതിനും സഹായിക്കുന്നു.

6. എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ അളവ് വർധിപ്പിക്കുക

ദാൽ, പനീർ, വേവിച്ച മുട്ട, പയർ, ലീൻ ചിക്കൻ അല്ലെങ്കിൽ മത്സ്യം എന്നിവ മികച്ച തിരഞ്ഞെടുപ്പുകളാണ്. എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കും.

7. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും വൈറ്റ് ഫുഡ്സും വേണ്ടെന്ന് വയ്ക്കുക

വൈറ്റ് ബ്രെഡ്, പാസ്ത, വെളുത്ത അരി, മൈദ അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പകരം,മില്ലറ്റ്, ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയവ കഴിക്കുക.

8. ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക

ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളുകയും ഉപാപചയപ്രവർത്തനം സുഗമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനിടയിൽ ഇഞ്ചി, കറുവാപ്പട്ട, അല്ലെങ്കിൽ ചമോമൈൽ പോലുള്ള ഹെർബൽ ടീകൾ കുടിക്കുന്നത് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.

9. ഉറങ്ങുന്നതിനുമുമ്പ് 7-8 മണിക്കൂർ സ്‌ക്രീൻ ഉപയോഗം ഒഴിവാക്കുക

ഉറക്കക്കുറവ് ഉപാപയപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും അടുത്ത ദിവസം അനാവശ്യമായ വിശപ്പിന് കാരണമാവുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പ് സ്‌ക്രീൻ ഉപയോഗിക്കാതെ 7-8 മണിക്കൂർ നന്നായി ഉറങ്ങുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!