IPL 2025 KKR vs LSG: രണ്ട് ഇന്നിങ്‌സുകളിലായി 40 ഓവറില്‍ 472 റണ്‍സ് പിറന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) നാല് റണ്‍സ് തോല്‍വി. അഞ്ച് മാച്ചുകളില്‍ മൂന്നാം ജയത്തോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് (Lucknow Super Giants) മുന്നോട്ട്.
ഹൈലൈറ്റ്:
- 36 പന്തില്‍ 87* റണ്‍സുമായി പൂരന്‍
- പൂരന് ഐപിഎല്ലില്‍ 2,000 റണ്‍സ്
- മിച്ചല്‍ മാര്‍ഷിന് 48 പന്തില്‍ 81 റണ്‍സ്

പൂരനും മിച്ചെലും പൊളിച്ചു, ഐപിഎല്‍ സൂപ്പര്‍ ത്രില്ലറില്‍ എല്‍എസ്ജിക്ക് ജയം; കെകെആര്‍ കീഴടങ്ങിയത് നാല് റണ്‍സിന്
120 പന്തില്‍ 239 റണ്‍സ് എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ ആദ്യമെത്തിയത് ക്വിന്റണ്‍ ഡി കോകും സുനില്‍ നരേയ്‌നുമായിരുന്നു. നന്നായി തുടങ്ങിയെങ്കിലും ഡി കോക്ക് 9 പന്തില്‍ 15 റണ്‍സോടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് വഴിമാറി.
രഹാനെ തകര്‍പ്പന്‍ ഫോമിലായിരുന്നു. അതേ നാണയത്തില്‍ എല്‍എസ്ജിക്ക് തിരിച്ചടി നല്‍കിയതോടെ മല്‍സരം ആവേശകരമായി. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ സുനില്‍ നരേയ്ന്‍ പുറത്തായി. 13 പന്തുകള്‍ മാത്രം നേരിട്ട് 30 റണ്‍സെടുത്താണ് ക്രീസ് വിട്ടത്.
കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഏപ്രില്‍ 20ന്; സൂപ്പര്‍ കപ്പ് 2025 ഫിക്‌സ്ചര്‍ പ്രഖ്യാപിച്ച് എഐഎഫ്എഫ്
രഹാനെ 35 പന്തില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 61 റണ്‍സ് നേടിയെങ്കിലും വിജയിക്കാന്‍ റണ്‍റേറ്റ് മതിയായിരുന്നില്ല. വെങ്കടേഷ് അയ്യര്‍ 29 പന്തില്‍ 45 റണ്‍സ് നേടി പൊരുതിനോക്കി.
https://www.instagram.com/reel/DILxmmSJnoH/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DILxmmSJnoH/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പിന്നാലെ എത്തിയവര്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ച് പരാജയപ്പെട്ടു. രമണ്‍ദീപ് സിങ് (1), അങ്ക്രിഷ് രഘുവന്‍ഷി (5), ആേ്രന്ദ റസ്സല്‍ (7) എന്നിവര്‍ വേഗം പുറത്തായി. റിങ്കു സിങ് (15 പന്തില്‍ 38), ഹര്‍ഷിത് റാണ (9 പന്തില്‍ 10) എന്നിവര്‍ പുറത്താവാതെ നിന്നു. അവസാന ഓവറുകളില്‍ റിങ്കു നടത്തിയ വെടിക്കെട്ട് ആവേശം വിതറി.
റണ്‍മല കയറി കോഹ്‌ലി; ടി20 ക്രിക്കറ്റില്‍ പുതുചരിതം; വന്‍ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച എല്‍എസ്ജിക്ക് വേണ്ടി ഓപണര്‍മാരായ ഐദന്‍ മാര്‍ക്രം, മിച്ചെല്‍ മാര്‍ഷ് എന്നിവര്‍ സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ഒരു ദയയുമില്ലാതെ ഇരുവരും ബൗളര്‍മാരെ പ്രഹരിച്ചു. ഈ കൂട്ടുകെട്ട് 99 റണ്‍സിലെത്തിയപ്പോഴാണ് പിരിഞ്ഞത്. മാര്‍ക്രം 28 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറും സഹിതം 47 റണ്‍സെടുത്ത് പുറത്തായി.
അടുത്തത് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പൂരന്റെ ഊഴമായിരുന്നു. കിടിലന്‍ ഫോമിലുള്ള പൂരന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 15.2 ഓവറില്‍ രണ്ട് വിക്കറ്റിന് 170 എന്ന നിലയിലെത്തിയപ്പോള്‍ മാത്രമാണ് രണ്ടാം വിക്കറ്റ് വീണത്.
മിച്ചെല്‍ മാര്‍ഷ് 48 പന്തില്‍ 81 റണ്‍സുമായി മടങ്ങി. അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. തുടര്‍ന്ന് അബ്ദുല്‍ സമദ് നാല് പന്തില്‍ ആറ് റണ്‍സോടെ ഹര്‍ഷിത് റാണയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പൂരനും ഡേവിഡ് മില്ലെറും (4 പന്തില്‍ 4) ആയിരുന്നു ക്രീസില്‍. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന പൂരനും വെടിക്കെട്ട് അവസാനിപ്പിച്ചു. 36 പന്തില്‍ പുറത്താവാതെ 87 റണ്‍സുമായി അദ്ദേഹം ടോപ് സ്‌കോററായി. എട്ട് സിക്‌സറുകളും ഏഴ് ബൗണ്ടറികളും പൂരന്റെ ഇന്നിങ്‌സിന് ചാരുതയേകി.
കെകെആര്‍ ബൗളര്‍മാരില്‍ എല്ലാവരും നന്നായി അടിവാങ്ങി. എല്‍എസ്ജിക്ക് ആകെ നഷ്ടമായ മൂന്ന് വിക്കറ്റുകളില്‍ രണ്ടെണ്ണം ഹര്‍ഷിത് റാണയും (4-0-51-2) ഒരു വിക്കറ്റ് ആേ്രന്ദ റസ്സെലും (2-0-32-1) നേടി.