കിടിലൻ നീക്കം നടത്താനുള്ള പദ്ധതികളുമായി ഇന്റർ മയാമി. ലയണൽ മെസിയുടെ ( Lionel Messi ) ക്ലബ്ബിലേക്ക് മറ്റൊരു ഇതിഹാസ താരം കൂടി എത്താൻ സാധ്യത. ആകാംക്ഷയിൽ ആരാധകർ.
ഹൈലൈറ്റ്:
- കിടിലൻ നീക്കം നടത്താൻ ഇന്റർ മയാമി
- ലയണൽ മെസിയുടെ ക്ലബ്ബിലേക്ക് മറ്റൊരു ഇതിഹാസം കൂടി വന്നേക്കും
- നീക്കം വിജയിച്ചാൽ ഇന്റർ മയാമി വേറെ ലെവലാകും

നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയുടെ താരമാണ് ഡി മരിയ. ഈ സീസണിന് ഒടുവിൽ ക്ലബ്ബുമായുള്ള ഡി മരിയയുടെ കരാറും അവസാനിക്കാനിരിക്കുകയാണ്. നിലവിൽ 37 കാരനായ ഡി മരിയയും മെസ്സിയും അർജന്റൈൻ ടീമിൽ മാത്രമല്ല ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരുമിച്ച് ഇറങ്ങിയ 141 കളികളിൽ 16 ഗോളുകളാണ് ഇരുവരും.
കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഏപ്രില്‍ 20ന്; സൂപ്പര്‍ കപ്പ് 2025 ഫിക്‌സ്ചര്‍ പ്രഖ്യാപിച്ച് എഐഎഫ്എഫ്
അതേ സമയം ഡി ബ്രൂയിന് വേണ്ടിയുള്ള നീക്കത്തിൽ നിന്ന് ഇന്റർ മയാമി പിന്മാറിയേക്കുമെന്ന വാർത്ത ആരാധകരെ അമ്പരപ്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. നിലവിൽ ലോകത്തെ ഏറ്റവും മികച്ച മധ്യ നിര താരങ്ങളിൽ ഒരാളാണ് 33 കാരനായ ഡിബ്രൂയിൻ. ക്ലബ്ബ് കരിയറിൽ 643 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള അദ്ദേഹം, 153 ഗോളുകളും 260 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇതിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 414 കളികളിൽ 106 ഗോളും 176 അസിസ്റ്റും അദ്ദേഹം നേടി. ഡി ബ്രൂയിനെ തഴഞ്ഞ് ഇന്റർ മയാമി ട്രാൻസ്ഫറിന് പരിഗണിക്കാൻ സാധ്യതയുള്ള ഏഞ്ചൽ ഡി മരിയയും കിടിലൻ റെക്കോഡുള്ള താരമാണ്. ക്ലബ്ബ് ഫുട്ബോളിൽ 803 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഡി മരിയ 194 ഗോളുകളും 276 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
അതേ സമയം 2023 ൽ ലയണൽ മെസ്സി എത്തിയതിന് ശേഷമാണ് ഇന്റർ മയാമി ലോക പ്രശസ്തമാകുന്നത്. ക്ലബ്ബ് അവരുടെ ആദ്യ കിരീടം നേടിയതും മെസ്സിയുടെ വരവിന് ശേഷമാണ്. മെസ്സിക്ക് പിന്നാലെ ലോകഫുട്ബോളിലെ മറ്റ് ചില സൂപ്പർ താരങ്ങളും ഇന്റർ മയാമിയിലേക്ക് എത്തി. പരിക്കിനെ തുടർന്ന് ഈ സീസണിൽ ഇന്റർ മയാമിയുടെ കുറച്ച് മത്സരങ്ങൾ ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു. എന്നിരുന്നാലും കളിച്ച എട്ട് മത്സരങ്ങളിൽ ആറ് ഗോളുകൾ നേടാനും രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കാനും താരത്തിനായി. ഇന്റർ മയാമിക്കായി ആകെ 47 മത്സരങ്ങൾ കളിച്ച മെസ്സി 40 ഗോളുകളും 20 അസിസ്റ്റുകളുമാണ് അവർക്കായി നേടിയത്.
ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍, ഐഎസ്എല്ലില്‍ മോഹന്‍ ബഗാന്‍ ഫൈനലില്‍; ബെംഗളൂരു എഫ്സിയെ നേരിടും
അതേ സമയം 2025 സീസൺ മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മെസ്സിയുടെ ഇന്റർ മയാമി. ആറ് കളികളിൽ നാല് ജയവും രണ്ട് സമനിലകളുമാണ് അവരുടെ സമ്പാദ്യം. ഏഴ് കളികളിൽ 15 പോയിന്റുള്ള കൊളംബസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.