പുറത്തിറങ്ങിയാൽ കഠിനമായ വെയിലേറ്റ് ചർമ്മാരോഗ്യം മോശമാകും. എന്നാൽ ദിവസവും പുറത്തിറങ്ങാതെയും വയ്യ. അന്തരീക്ഷത്തിലെ പൊടിയും ചൂടും എണ്ണമയവും ചേർന്ന് ചർമ്മം മങ്ങിയതും പാടുകളുള്ളതുമായി തീർന്നേക്കാം. ഈ ചർമ്മ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണോ തേടുന്നത്? എങ്കിൽ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഈ ഫെയ്സ്മാസ്ക് ഉപയോഗിക്കൂ
ചേരുവകൾ
- കാപ്പിപ്പൊടി
- പഞ്ചസാര
- തൈര്
- തേൻ
തയ്യാറാക്കുന്ന വിധം
കാപ്പിപ്പൊടിയിലേയ്ക്ക് പഞ്ചസാര ചേർക്കാം. അതിലേയ്ക്ക് തേൻ, തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടാം. 20 മിനിറ്റിനു ശേഷം കൈകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/02/27/Chj4TUkoxbKaOFdvo1TN.jpg)
കാപ്പിപ്പൊടി ഫെയ്സ്മാസ്ക്കുകൾ
കാപ്പിപ്പൊടി ഒലിവ് എണ്ണ
മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി മഞ്ഞൾ
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി വെള്ളം
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. ഇതിനായി കാപ്പിപ്പൊടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. അത് കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി തേൻ
കാപ്പിപ്പൊടിയിലേക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ജീരകം മുതൽ ആര്യവേപ്പില വരെ, മുഖക്കുരു അകറ്റാൻ അടുക്കളയിലെ ഈ ചേരുവകൾ ഉപയോഗിക്കാം
- കണ്ണിനടിയിൽ വെളിച്ചെണ്ണയും നെയ്യും പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
- കൊഴിഞ്ഞ മുടി അതിവേഗം വളരാൻ കഞ്ഞിവെള്ളം എങ്ങനെ ഉപയോഗിക്കണം?
- പായ്ക്കറ്റുകളിൽ കിട്ടുന്ന കെമിക്കൽ ഡൈ വാങ്ങേണ്ട, ഈ ഇല ഉണ്ടെങ്കിൽ നര അകറ്റാം ഞൊടിയിടയിൽ