ഐപിഎൽ 2025 ൽ നിന്ന് പുറത്തായി ഗുജറാത്തിന്റെ സൂപ്പർ താരം. പരിക്കിനെ തുടർന്നാണ് താരത്തിന് ഐപിഎൽ നഷ്ടമായത് എന്നാണ് ലഭിക്കുന്ന സൂചന. ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിന് ഈ ഓൾ റൗണ്ടർ സൂപ്പർ താരത്തെ നഷ്ടമായത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
ഹൈലൈറ്റ്:
- ഗുജറാത്തിന്റെ സൂപ്പർ താരം പുറത്തേക്ക്
- പരിക്കിനെ തുടർന്ന് വിദേശ സൂപ്പർതാരത്തിന് ഐപിഎൽ നഷ്ടമായി
- സീസണിലെ ആദ്യ മത്സരത്തിൽ കളിക്കുമ്പോളാണ് പരിക്കേറ്റത്


സൂപ്പർതാരം പുറത്തേക്ക്; ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി, താരത്തിന്റെ പുറത്താകൽ പരിക്ക് മൂലമെന്ന് സൂചന
അതേസമയം ഐസിസി ചാമ്പ്യൻസ് സ്ട്രോഫിയിൽ ഏറെ ശ്രദ്ധേയനായ താരമായിരുന്നു ഗ്ലെൻ ഫിലിപ്സ്. അദ്ദേഹത്തിന്റെ ഫീൽഡിങ് മികവ് എതിർ ടീമുകളെ ഭയപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഗുജറാത്ത് ടൈറ്റൻസിൽ താരം ഫീൽഡിങ്ങിനിറങ്ങുമ്പോൾ മറ്റ് ടീമുകൾക്ക് അതൊരു പേടിസ്വപനമാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ പരിക്ക് വില്ലനായതോടെ ഐപിഎൽ പൂർത്തിയാക്കാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒന്നിലേറെ മത്സരങ്ങളിൽ താരത്തിന്റെ പറക്കും ക്യാച്ച് ആരാധകർക്ക് കാണാൻ സാധിച്ചിരുന്നു. അതും ഇന്ത്യക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ഒരു സുപ്രധാന പറക്കും ക്യാച്ച് ഫിലിപ്സ് കാഴ്ചവെച്ചത്. അതും ഫൈനൽ പോരാട്ടത്തിൽ. അന്ന് ഗ്ലെൻ ഫിലിപ്സ്റ്റിന്റെ പറക്കും ക്യാച്ചിൽ കുടുങ്ങിയത് ജുറത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലായിരുന്നു.അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഈ രണ്ട് വമ്പൻ മാറ്റങ്ങൾ വന്നേക്കും; പുറത്താവുക ഈ താരങ്ങൾ, രണ്ടും കൽപ്പിച്ച് ടീംഇന്ത്യൻ ബാറ്റിങ്ങിന്റെ 19-ാം ഓവറിലാണ് സംഭവം. ന്യൂസിലാൻഡ് ക്യാപ്റ്റനും സ്പിന്നറുമായ മിച്ചൽ സാന്റനർ എറിഞ്ഞ പന്തിൽ ഒരു കവർ ഡ്രൈവിനായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ശ്രമം. എന്നാൽ ഗ്ലെൻ ഫിലിപ്സ് തന്നെ കടന്നുപോകാൻ ഒരു പന്തിനെയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. ഒരൊറ്റ കൈയ്യിൽ ഫിലിപ്സ് ക്യാച്ച് കൈപ്പിടിയിലാക്കി.ഈ ക്യാച്ച് അന്ന് ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ പ്രീമിയർ ലീഗിലും ഗ്ലെൻ ഫിലിപ്സ്റ്റിന്റെ പറക്കും ക്യാച്ചുകൾ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഐപിഎല്ലിൽ നിന്ന് താരം പുറത്തായതോടെ ആ പ്രതീക്ഷകൾ അവസാനിച്ചു. അതേസമയം ഇന്ന് ലക്‌നൗ സൂപ്പർ ജയന്റ്സിനി നേരിടാൻ ഒരുങ്ങുകയാണ് ഗില്ലും കൂട്ടരും. ടേബിളിൽ ഒന്നമായി നിൽക്കുന്ന ഗുജറാത്ത് സ്ഥാനം നിലനിർത്താനുള്ള പോരാട്ടത്തിലാണ്.