IPL 2025 GT vs LSG: ഗുജറാത്ത് ടൈറ്റന്‍സിനായി ശുഭ്മാന്‍ ഗില്‍ (Shubman Gill) ചരിത്രനേട്ടം കൈവരിച്ചു. ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗില്‍. ഇപ്പോള്‍ ജിടിക്കായി 2,000 റണ്‍സ് എന്ന നാഴികക്കല്ല് താണ്ടി റെക്കോഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി.
ഹൈലൈറ്റ്:
- ജിടിക്കായി ഗില്‍ 2,000 റണ്‍സ് തികച്ചു
- ടി20 ലീഗില്‍ ജിടിയുടെ നായകനാണ് ഗില്‍
- എല്‍എസ്ജിക്ക് 180 റണ്‍സ് വിജയലക്ഷ്യം

IPL 2025 GT vs LSG: ശുഭ്മാന്‍ ഗില്ലിന് റെക്കോഡ്; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഗുജറാത്ത് ടൈറ്റന്‍സ് താരം
സായ് സുദര്‍ശന്‍ 37 പന്തില്‍ 56 റണ്‍സ് നേടി. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുദര്‍ശന്‍ ഈ മാച്ചിലൂടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് അണിയുകയാണ്. ആറ് ഇന്നിങ്‌സുകളില്‍ 54.83 ശരാശരിയില്‍ 329 റണ്‍സാണ് ഇതുവരെ കുറിച്ചത്. 208 റണ്‍സുമായി ഗില്‍ അഞ്ചാം സ്ഥാനത്താണ്.
https://www.instagram.com/reel/DIWAbE9sCOl/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DIWAbE9sCOl/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന എവേ മത്സരത്തില്‍ ശുഭ്മാനും സായ് സുദര്‍ശനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 12.1 ഓവറില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശുഭ്മാന്‍ ആറ് ഫോറുകളും ഒരു സിക്‌സും സഹിതമാണ് 38 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയത്.
ഗില്ലിന് പിന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്ററാണ് സായ് സുദര്‍ശന്‍. 31 മത്സരങ്ങളില്‍ നിന്ന് 1363 റണ്‍സ് നേടി. ജിടിക്ക് വേണ്ടി ഡേവിഡ് മില്ലര്‍ 950 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 833 റണ്‍സും നേടിയിട്ടുണ്ട്.
സഞ്ജുവിന് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സുവര്‍ണാവസരം…! 2028 ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും; ഉള്‍പ്പെടുത്തിയത് 128 വര്‍ഷങ്ങള്‍ക്ക് ശേഷം
2018 ലെ അരങ്ങേറ്റത്തിനു ശേഷം 2022 ലെ ഐപിഎല്ലിലാണ് ഗില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത്. 2022ല്‍ 16 മത്സരങ്ങളില്‍ നിന്ന് 483 റണ്‍സ് ശുഭ്മാന്‍ നേടി. 2022 ലെ ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ജിടി ഐപിഎല്ലില്‍ സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ചിരുന്നു.
2023 ഐപിഎല്ലിലും ശുഭ്മാന്‍ കിടലന്‍ പ്രകടനം കാഴ്ചവച്ചു. 59.33 ശരാശരിയില്‍ 890 റണ്‍സ് നേടി. മൂന്ന് സെഞ്ചുറികളും നാല് അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഈ സീസണില്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ജിടി പരാജയപ്പെട്ടു.
എംഎസ് ധോണി സിഎസ്‌കെയെ നയിക്കും; റുതുരാജ് ഗെയ്ക്വാദ് 2025 ഐപിഎല്ലില്‍ നിന്ന് പുറത്ത്
2024 ലെ ഐപിഎല്ലിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് പോയതോടെ ജിടി ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചു. 2024 ല്‍ 12 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 426 റണ്‍സ് നേടി. എന്നാല്‍, 2024 ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.