തിരുവനന്തപുരം: പൂവച്ചലിൽ പ്ലസ് ടു വിദ്യർത്ഥിയെ തട്ടികൊണ്ട് പോകാൻ ശ്രമം. കാറിൽ എത്തിയ 6 അംഗ ലഹരി സംഘമാണ് തട്ടികൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് പരാതി. മാരുതി സിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. പൂവച്ചൽ, ഉണ്ടപ്പാറ കുന്നിൽ വീട്ടിൽ ഫറൂക്ക് – റഹ്മാനിയ ദമ്പതികളുടെ മകൻ ഫഹദിനെയാണ് സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അജ്മൽ, ജിസാം, സലാം, അൽത്താഫ്, തൗഫീക്ക്, അലീഫ് എന്നിവർക്കെതിരെയും ഇവർ എത്തിയ വാഹനത്തിനെതിരെയും കേസെടുത്തതായാണ് വിവരം.
വീട്ടിലേക്ക് ഭക്ഷണം വാങ്ങാനായി ആലമുക്കിലേക്ക് പോകുന്നതിനിടെ പൂവച്ചൽ ജംഗ്ഷന് സമീപത്ത് വച്ച് കാറിലെത്തിയ സംഘം ഫഹദിനെ തടയുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട ഫഹദിനെ ആലമുക്ക് ക്ഷീര സംഘ ഓഫീസിന് സമീപത്ത് വച്ച് വീണ്ടും തടയുകയും സ്കൂട്ടറിലേക്ക് വലിച്ചുകയറ്റി മർദ്ദിക്കുകയുമായിരുന്നു. വിദ്യാർത്ഥി നിലവിളിച്ചതോടെ നാട്ടുകാർ എത്തുമെന്ന് ഭയന്ന് ഇവർ ഫഹദിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഫഹദിനെ കൊല്ലുമെന്ന് വെല്ലുവിളിച്ചാണ് സംഘം പോയതെന്ന് രക്ഷിതാക്കൾ കൊടുത്ത പരാതിയിലും വിദ്യാർത്ഥിയുടെ മൊഴിയിലും പറയുന്നു.
തന്റെ സ്കൂളിലെ 10 വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നുവെന്ന സംശയം ഫഹദ് അധ്യാപകരോട് പറഞ്ഞിരുന്നു. ആറ് മാസം മുൻപാണ് സംഭവം. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിക്ക് നേരെ ഭീഷണിയുണ്ടായത്. പരീക്ഷ സമയത്ത് ഫഹദിനെ കൊല്ലുമെന്ന് വിദ്യാർത്ഥികളും പുറത്തുള്ള ചില യുവാക്കളും ഭീക്ഷണിപ്പെടുത്തിയിരുന്നതായാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ ആര്യനാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അവസാന പരീക്ഷാ ദിവസം ചിലർ സ്കൂൾ പരിസരത്ത് തമ്പടിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ ഇവർ ബൈക്കുകളിൽ രക്ഷപ്പെടുകയും ഫഹദിനെ പോലീസ് സാനിധ്യത്തിൽ വീട്ടിൽ അയക്കുകയുമായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് വീണ്ടും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ലഹരി ഉപയോഗിച്ചെന്ന് ഫഹദ് പറഞ്ഞ കുട്ടികളുമായി അടുപ്പമുള്ളവരാണ് പ്രതികളെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.