വിഷു ഫലം; അശ്വതി മുതൽ രേവതി വരെ

Spread the love



മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)

ഈ കൂറുകാർക്ക് സന്തോഷ പൂർണമായ ജീവിതം, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും കൂടി ചെയ്യാൻ സാധിക്കും.മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. അപ്രതീക്ഷിതമായ ധനനഷ്ടം, ഔദ്യോഗിക രംഗത്ത് സഹപ്രവർത്തകരിൽ നിന്നും പൂർണ്ണമായ സഹകരണം എന്നിവ ഉണ്ടാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധന ലാഭം, ദൂര യാത്രകൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് ഉയർച്ച, കച്ചവട ലാഭം, ലഘുവായ കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അനാവശ്യ ചിലവുകൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, കീർത്തി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കുടുംബ സുഖം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, മനഃ സുഖം എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2)

ഈ കൂറുകാർക്ക് സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. ഔദ്യോഗിക രംഗത്ത് നേതൃപദവികൾ ലഭിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തീകരിക്കാൻ സാധിക്കും. അനാവശ്യചിലവുകൾ, ആഡംബര വസ്തുക്കൾ വാങ്ങൽ എന്നിവ പ്രയാസങ്ങൾ സൃഷ്ടിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടാകും.  കുടുംബസുഖം, വ്യാപാര ലാഭം എന്നിവ ഉണ്ടാകും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഇഷ്ടജന വിരഹം, ഉയർന്ന പദവികൾ, ശത്രുപീഡ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, കീർത്തി, സന്തോഷ പൂർണ്ണമായ ദാമ്പത്യ ജീവിതം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മനഃ ക്ലേശം, വിഭവപുഷ്ടി,ഗൃഹ നിർമ്മാണം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം എന്നീ മാസങ്ങളിൽ കർമ്മ ലബ്ധി, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)

ഈ കൂറുകാർക്ക് സന്തോഷ പൂർണ്ണമായ കുടുംബ ജീവിതം, ദാമ്പത്യ ജീവിതം എന്നിവ ഉണ്ടാകും. കച്ചവട രംഗത്ത് പുതിയ അവസരങ്ങൾ,ലാഭം എന്നിവ ഉണ്ടാകും. നിലനിന്നിരുന്ന സ്വത്ത് തർക്കങ്ങൾ പരിഹരിക്കപ്പെടും. ഔദ്യോഗിക രംഗത്തെ തിരക്കുകൾ മൂലം മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകും. തൃപ്തികരമായ ആരോഗ്യ ജീവിതം നയിക്കാൻ സാധിക്കും. 

മേടം,ഇടവം, മിഥുനം മാസങ്ങളിൽ ഐശ്വര്യം, ആഗ്രഹസഫലീകരണം, വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.കർക്കിടകം,ചിങ്ങം,കന്നി മാസങ്ങളിൽ നേതൃപദവികൾ, ധനലാഭം, കുടുംബസുഖം എന്നിവ ഉണ്ടാകും.തുലാം,വൃശ്ചികം,ധനു മാസങ്ങളിൽ ഉത്സാഹശീലം, അപ്രതീക്ഷിതമായ ചിലവുകൾ, ബഹുജന സമ്മിതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോവ്യാകുലതകൾ, ഔന്നത്യം, ഭൂമിലാഭം എന്നിവ ഉണ്ടാകും.

കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)

ഗുണദോഷസമ്മിശ്രമായ വർഷം ആയിരിക്കും ഈ കൂറുകാർക്ക്. കാര്യവിഘ്നങ്ങൾ ഉണ്ടാകും. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും. തൊഴിൽ രംഗത്ത് ഉത്സാഹവും ആത്മാർത്ഥതയും പ്രകടിപ്പിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി നേടിയെടുക്കാൻ സാധിക്കും.ആരോഗ്യ രംഗത്ത് പ്രയാസങ്ങൾ നേരിടേണ്ടി വരും. ദീർഘകാല രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.

മേടം,ഇടവം,മിഥുനം മാസങ്ങളിൽ അനാവശ്യചിലവുകൾ,ഭവനനവീകരണം ദൂരയാത്രകൾ എന്നിവ ഉണ്ടാകും. കർക്കിടകം,ചിങ്ങം,കന്നി മാസങ്ങളിൽ പ്രിയജനാനുകൂല്യം, സന്തോഷം, ഔദ്യോഗികരംഗത്ത് മാറ്റങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കച്ചവടലാഭം, മത്സരവിജയം, കർമ്മപുഷ്ടി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ തൊഴിലവസരങ്ങൾ, കാര്യവിജയം, സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4)

ഈ കൂറുകാർക്ക് തൃപ്തികരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.അപ്രതീക്ഷിതമായ ധനനഷ്ടം,അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും.വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനം ചെയ്ത് ഉയർന്ന വിജയം കൈവരിക്കാനാകും.കച്ചവടം, കൃഷി എന്നിവ ലാഭകരം ആയിരിക്കും.
ദാമ്പത്യജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

 മേടം,ഇടവം,മിഥുനം മാസങ്ങളിൽ ആഗ്രസഫലീകരണം, കർമ്മലബ്ധി, ബന്ധുജന ക്ലേശം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,കന്നി മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് ഉയർച്ച, ബന്ധുജനാനുകൂല്യം,പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. തുലാം,വൃശ്ചികം, ധനു മാസങ്ങളിൽ കാര്യവിഘ്നങ്ങൾ, ദേഹാരിഷ്ടുകൾ,അന്യദേശ വാസം എന്നിവ ഉണ്ടാകും. മകരം,കുംഭം,മീനം മാസങ്ങളിൽ വിനോദ യാത്രകൾ,മനഃ സുഖം, കർമ്മ പുഷ്ടി എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2)

കഠിനാദ്ധ്വാനം ചെയ്ത് വിജയം കൈവരിക്കും. തൊഴിൽരംഗത്ത് പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കാനിടയില്ല. വിദ്യാർത്ഥികൾക്ക് നേട്ടങ്ങളും ഉപരിപഠനവും സാധ്യമാകും. ഗൃഹനിർമ്മാണം,ഭവനനവീകരണം എന്നിവ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും.

മേടം, ഇടവം,മിഥുനം മാസങ്ങളിൽ ഐശ്വര്യം, സാമ്പത്തിക ലാഭം, വിദ്യാഭ്യാസ പുരോഗതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മേലധികാരികളിൽ നിന്ന് അംഗീകാരങ്ങൾ,കാർഷികാദായം, പുതിയ വാഹനം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ബന്ധുജനാനുകൂല്യം, വ്യാപാര ആവശ്യങ്ങൾക്കായി ദൂര യാത്രകൾ, ലഘുവായ ദേഹാരിഷ്ടുകൾഎന്നിവ ഉണ്ടാകും. മകരം,കുംഭം,മീനം മാസങ്ങളിൽ ജനസമ്മിതി,പ്രസിദ്ധി, ആഡംബരഭ്രമം എന്നിവ ഉണ്ടാകും.

തുലാക്കൂർ (ചിത്തിര 1/2, ചോതി,വിശാഖം 3/4)
  
ബാധ്യതകൾ തീർക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും സാധിക്കും. ബുദ്ധിപരമായ പ്രവർത്തനങ്ങൾ ഗുണം ചെയ്യും. ആരോഗ്യരംഗത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകും.ഗൃഹനിർമ്മാണം ആരംഭിക്കും.കുടുംബത്തിൽ മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും.കച്ചവടക്കാർ,കർഷകർ എന്നിവർക്ക് ലാഭവും നഷ്ടവും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാവും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സന്താന സൗഭാഗ്യം,ഉയർന്ന പദവികൾ, കീർത്തി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ സ്ഥലം മാറ്റം,കാര്യവിഘ്നങ്ങൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, പ്രിയജനാനുകൂല്യം,തൊഴിലവസരങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിദേശ വാസം, കർമ്മപുഷ്ടി,ആഗ്രഹ സഫലീകരണം
എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

കഴിവുകൾ അംഗീകരിക്കപ്പെടും. ഉയർന്നപദവികൾ, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും.കുടുംബ രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.ജീവിതചിലവുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ തൃപ്തികരം ആയിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ മനഃ പ്രയാസങ്ങൾക്കിടയാക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ പ്രശസ്തി, ദൂരയാത്രകൾ, ഔദ്യോഗിക പദവികളിൽ മാറ്റം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഇഷ്ടജനക്ലേശം,വ്യാപാര ലാഭം, വിഭവ പുഷ്ടി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കുടുംബ സമാധാനം, ഭവന നവീകരണം, പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ദൂയാത്രകൾ, ശത്രുപീഡ, ധന നഷ്ടം എന്നിവ ഉണ്ടാകും.

ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം1/4)
  
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ  കഴിയും.തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിക്കും.ചിലവുകൾ വർധിക്കുക,ചിലധനാഗമ മാർഗ്ഗങ്ങൾ അടഞ്ഞുപോവുക എന്നിവ ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കും. വർഷാരംഭത്തിൽ കച്ചവടം അനുകൂലമാകില്ലെങ്കിലും സാവധാനം ഉയർച്ച ഉണ്ടാകും.ഉദ്ദേശിച്ച കാര്യങ്ങൾക്ക് പണം മുടക്കാൻ സാധിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനസ്സിനും ശരീരത്തിനും സുഖം, ബഹുജനസമ്മിതി,കർമ്മ വിജയം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,
കന്നി മാസങ്ങളിൽ സന്താന സൗഖ്യം, ലഘുവായ ദേഹാസ്വസ്ഥതകൾ, ഔന്നത്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഭൂമിലാഭം, പുണ്യപ്രവൃത്തികൾ, പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ബന്ധുജന സുഖം, വസ്ത്രാഭരണാദി ലാഭം,കാർഷികാദായം എന്നിവ ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2 )

സാമ്പത്തിക വിഷമതകൾക്ക് കുറെയൊക്കെ പരിഹാരം കണ്ടെത്താൻ സാധിക്കും. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും.ഭൂമി വാങ്ങുവാനും വിൽക്കുവാനും സാധിക്കും.അടുത്ത സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ പഠനരംഗത്ത് നേട്ടങ്ങൾ, കുടുംബരംഗത്ത് അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ പണമിടപാടുകളിൽ അശ്രദ്ധ,കുടുംബ ഐശ്വര്യം, കീർത്തി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ക്ഷേത്ര ദർശനങ്ങൾ, തൊഴിൽ ലാഭം, സജ്ജനങ്ങളുമായി സഹവാസം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ഗൃനിർമ്മാണം, സാഹസികത എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷ മായിരിക്കും. മനഃ സുഖം കുറയും.കർമ്മരംഗത്ത് എതിർപ്പുകൾ ഉണ്ടാകും. എങ്കിലും അവയെ മറികടക്കാൻ സാധിക്കും.പൊതുപ്രവർത്തനം സംതൃപ്തി നൽകാനിടയില്ല. ദുഃഖാനുഭവങ്ങളും ആരോഗ്യ വൈഷമ്യങ്ങളും ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ അസ്ഥിരത, എല്ലാ കാര്യങ്ങളിലും അച്ചടക്കവും കൃത്യനിഷ്ഠയും ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ
കുടുംബസുഖം, ആഗ്രഹ സഫലീകരണം, ഉന്നത പദവികൾ എന്നിവ ഉണ്ടാകും.തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ രോഗശാന്തി, ഭാഗ്യയോഗം,സന്താന ലബ്ധി എന്നിവ ഉണ്ടാകും.മകരം, കുംഭം, മീനം മാസങ്ങളിൽ പ്രശസ്തി, അലസത, കലഹങ്ങൾ,കർമ്മലബ്ധി എന്നിവ ഉണ്ടാകും.

മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)

വിപരീതാവസ്ഥകളെ ധൈര്യപൂർവ്വം നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും.ഉയർന്ന ചിന്തകളിലൂടെയും ആശയങ്ങളിലൂടെയും പ്രവർത്തന മേഖല വികസിപ്പിച്ചെടുക്കുന്നതിനു സാധിക്കും. സാമ്പത്തിക അസ്ഥിരത ഉണ്ടാകും.ഭൂമി, ആഭരണങ്ങൾ, എന്നിവ വാങ്ങുന്നതിന് സാധിക്കും. നിലനിൽക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാൻ ആവശ്യമായ വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിനോദ യാത്രകൾ,തൊഴിൽ വിജയം,ധാർമ്മിക പ്രവൃത്തികൾ എന്നിവ ഉണ്ടാകും.കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ തൃപ്തികരമായ കുടുംബ ജീവിതം,വ്യാപാര ലാഭം, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാഹസികമായ പ്രവൃത്തികൾ, വിവാഹം,ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനഃ ക്ലേശം,, ഉപരിപഠനം, തൊഴിൽ ഔന്നത്യം എന്നിവ ഉണ്ടാകും.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!