മുംബൈ ഇന്ത്യൻസിൽ മോശം ഫോമിൽ തുടരുകയാണ് രോഹിത് ശർമ്മ. സീസണിൽ ഇതുവരെ 0, 8, 13, 17, and 18, എന്നെ സ്‌കോറുകൾ നേടാൻ മാത്രമേ താരത്തിന് സാധിച്ചിട്ടുള്ളു. ഇത് ടീമിന്റെ മുന്നോട്ടുള്ള യാത്രക്ക് ഗുണം ചെയ്യുന്നതല്ല. ഇതേതുടർന്ന് താരത്തിനെ ബാറ്റിങ് ഓർഡറിൽ താഴേക്ക് കൊണ്ടുവരണം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം.
ഹൈലൈറ്റ്:
- സീസണിൽ മോശം ഫോമിൽ തുടർന്ന് രോഹിത് ശർമ
- രോഹിത് ശർമയുടെ ബാറ്റിങ് ഓർഡർ മാറ്റണമെന്ന് മുൻതാരം
- രോഹിത് ശർമയുടെ ഓപ്പണർ സ്ഥാനം നഷ്ടമായേക്കും


0, 8, 13, 17, and 18, എന്നിങ്ങനെ നീളുന്നു ഓരോ മത്സരത്തിൽ നിന്നും അദ്ദേഹം നേടുന്ന വ്യക്തിഗത സ്കോർ. ഇനിയും ഇത് ആവർത്തിക്കുകയാണ് എങ്കിൽ താരത്തിന്റെ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തേണ്ടി വരുമെന്നാണ് ആരാധകർ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നത്.
ഹിറ്റ്മാന് ഓപ്പണർ റോൾ തെറിച്ചേക്കും? പാണ്ഡ്യയുടെ നിർണായക തീരുമാനം കാത്ത് ആരാധകർ
ഇപ്പോഴിതാ താരത്തിന്റെ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അഞ്ചും ചോപ്ര. ഒരു താരം ഫോമിൽ അല്ലാത്തത് കുറ്റമല്ല, പക്ഷെ ആ താരത്തെ ഓപ്പണർ സ്ഥാനത്ത് നിലനിർത്തിയാൽ ടീമിന് മുന്നോട്ടുപോകാൻ സാധിക്കില്ല എന്നാണ് അഞ്ചും ചോപ്രയുടെ പക്ഷം. പിടിഐയോട് പ്രതികരിക്കവെയാണ് മുൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഈക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്. ഇതോടെ മുംബൈ ടീമും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും എന്ത് തീരുമാനം കൈക്കോളും എന്നതായി സമൂഹ മാധ്യമങ്ങളിലെ ചർച്ച. ഹർദിക് പാണ്ഡ്യ രോഹിത് ശർമയുടെ ബാറ്റിങ് ഓർഡറിൽ മാറ്റം കൊണ്ടുവരുമോ എന്നാണ് ഇനി അറിയേണ്ടത്. അതേസമയം ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഫോമിൽ അല്ലായിരുന്നു താരം തന്റെ ബാറ്റിങ് ഓർഡറിൽ നിന്ന് താഴേക്ക് മാറുകയും ഒരുഘട്ടത്തിൽ പ്ലേയിങ് ഇലവനിൽ നിന്ന് സ്വയം മാറി നിൽക്കുകയും ചെയ്‌തിരുന്നു. അന്ന് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ താരം സ്വീകരിച്ച ഈ നിലപാടിൽ സമ്മിശ്ര പ്രതികരണങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ താരത്തിന്റെ ഫോം ഔട്ട് മുംബൈ ഇന്ത്യൻസിനെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഓപ്പണർ താരത്തിന് ഒരു ലോങ്ങ് റൺ ലഭിക്കാത്ത ടീമിന്റെ ടോട്ടൽ സ്കോർ വേട്ടയെ നന്നേ ബാധിക്കും. പലപ്പോഴും ജയിക്കാമായിരുന്ന മത്സരങ്ങളിൽ മുംബൈ തോൽവി രുചിച്ചിരുന്നത് ബാറ്റർമാരുടെ ഫോം ഔട്ടിൽ ഞെരുങ്ങിയായിരുന്നു.
മുംബൈയുടെ അടുത്ത മത്സരം ഏപ്രിൽ 17ന് സൺറൈസേഴ്‌സ് ഹൈദ്രാബാദിനെതിരെയാണ്. നേരിട്ട ആറ് മത്സരങ്ങളിൽ രണ്ട് ജയം മാത്രം നേടിയ ടീമുകളാണ് മുംബൈയും ഹൈദരാബാദും ഇവർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കും എന്നറിയാൻ ആരാധകരും ആകാംക്ഷയിലാണ്. എന്നാൽ ഈ മത്സരത്തിൽ രോഹിത് ശർമയ്ക്ക് ഓപ്പണർ റോൾ നഷ്ടമാകുമോ ഇല്ലയോ എന്നാണ് ഇനി അറിയേണ്ടത്.