Binoy Viswam: കാനത്തിന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ

Spread the love


തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ.  കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിൽ വിളിക്കാത്തത് വലിയ വീഴ്ചയാണെന്ന്  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 

Also Read: വീട്ടിലെ സംഘർഷങ്ങൾ ഓഫീസില്‍ തീർക്കരുത്; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
 
സംഭവത്തിൽ കാനത്തിന്റെ മകന്‍ സന്ദീപിനെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതു സമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി കാനം രാജേന്ദ്രന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാനം രാജേന്ദ്രന്റെ കുടുംബത്തെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

Also Read: ശുക്ര-ശനി സംയോഗം: ഒരു മാസത്തിനുള്ളിൽ ഈ 3 രാശിക്കാരുടെ സമ്പത്തിൽ വൻ വർദ്ധനവ്!

ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ലെന്നും. ഇന്നലെ പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തത് എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും. ഞങ്ങളെ പരിപാടി അറിയിക്കാതെ ഞങ്ങള്‍ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.  അതിനു പിന്നാലെയാണ് ഈ ഖേദ പ്രകടനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!