ഒന്നാം പ്രതി ആന്‍റോ ജോസഫ്; സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം

Spread the love


Kerala Malayalam News Today Live Updates: കൊച്ചി: സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. നിര്‍മാതാവ് ആന്‍റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2024 ജൂണിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടെന്നായിരുന്നു സാന്ദ്രയുടെ പരാതി. 

  • Apr 29, 2025 18:58 IST

    പാലിയേക്കര ടോൾ പിരിവ് തുടരും

    പാലിയേക്കര ടോൾ പിരിവ് തുടരും. ടോൾ പിരിവ് നിർത്തിവച്ച ഉത്തരവ് പിൻവലിച്ചു. അടിപ്പാത നിർമ്മാണത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലായിരുന്നു ടോൾ പിരിവ് നിർത്താൻ കളക്ടർ ഉത്തരവിട്ടത്.

  • Apr 29, 2025 16:55 IST

    സ്നേഹയുടെ ആത്മഹത്യ ഭര്‍തൃപീഡനം മൂലമെന്ന് കുടുംബം; പരാതി നൽകി

    പായം കേളന്‍പീടിക സ്വദേശി സ്നേഹയുടെ ആത്മഹത്യ ഭര്‍തൃപീഡനത്തെ തുടർന്നാണെന്ന പരാതിയുമായി കുടുംബം. സ്നേഹയുടെ ഭര്‍ത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെയും ഭർത്താവിന്റെ കുടുംബാംഗങ്ങളുടെയും പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

  • Apr 29, 2025 14:19 IST

    ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പർ വേടൻ

    ഒരു രാസലഹരിയും ഉപയോ​ഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും റാപ്പർ വേടൻ പറഞ്ഞു. 

  • Apr 29, 2025 13:52 IST

    പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

    നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു. ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റിവിടില്ല. 

  • Apr 29, 2025 13:25 IST

    എസ്എസ്എൽസി പരീക്ഷാഫലം മേയ് 9ന്

    ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

  • Apr 29, 2025 12:40 IST

    നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചത് ഉന്നതനെന്ന് ശാരദ മുരളീധരൻ

    നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

  • Apr 29, 2025 12:14 IST

    പാലക്കാട് നഗരസഭയിൽ സംഘര്‍ഷം

    പാലക്കാട് നഗരസഭയിൽ പ്രതിഷേധം. നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

  • Apr 29, 2025 11:37 IST

    പേവിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു

    മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

  • Apr 29, 2025 11:26 IST

    വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

    റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ പോലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കഞ്ചാവ് വലിക്കുന്നതിനിടെയാണ് റാപ്പർ വേടനെ പിടികൂടിയതെന്ന് എഫ്ഐആറിൽ പറയുന്നു.

  • Apr 29, 2025 10:42 IST

    സ്വർണവില ഉയർന്നു

    ആറ്‌ ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. പവൻ്റെ വില 320  രൂപ ഉയർന്നു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 71,840  രൂപയാണ്. 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!