Kerala Monsoon Starts: സംസ്ഥാനത്ത് കാലവ‍ർഷം എത്തി, എട്ട് ദിവസം നേരത്തെ; ഇത്രയും നേരത്തെ കാലവർഷം എത്തുന്നത് 16 വർഷത്തിന് ശേഷം

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. മെയ്‌ 24ന് ആണ് കാലവർഷം ആരംഭിച്ചത്. സാധാരണയിലും എട്ട് ദിവസം മുൻപേ കാലവർഷം എത്തി. 2009 മെയ്‌ 23ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. 1990 മെയ്‌ 19ന് ആയിരുന്നു കേരളത്തിൽ 1975ന് ശേഷം ഏറ്റവും നേരത്തെ കാലവർഷം എത്തിയത്.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മലയോര തീരദേശ മേഖലകളിൽ മഴ ശക്തം. ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അതിർത്തി പ്രദേശമായ ദേവികോട്, മാലക്കോട്, മലയിൻകാവ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.

ALSO READ: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ, പുഴകളില്‍ ജലനിരപ്പുയരുന്നു

നെയ്യാറ്റിൻകര, പെരുമ്പഴുതൂർ, അമരവിള, താന്നിവിള തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണു. പെരുമ്പഴുതൂരിൽ സുരേന്ദ്രന്റെ വീട്ടിലും മലയിൻകാവ് സ്വദേശി സ്റ്റുവർട്ടിന്റെ വീടിൻറെ ഷെഡിലും മരം വീണ് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുത ബന്ധങ്ങൾ നഷ്ടമായി. പുലർച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്.

നെയ്യാറിന്റെ വൃഷ്ടിപ്രദേശത്ത് ഉൾപ്പടെ മഴ ശക്തമായതിനാൽ പലയിടത്തും ജലനിരപ്പും ഉയർന്നിട്ടുണ്ട്. കത്തിപ്പാറ, ശങ്കിളി, കളത്തൂർ, മുതുവാൻ കോണം തുടങ്ങിയ കൃഷിയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി ഊരുകളായ കാരിക്കുഴി, കൊമ്പ, കൈപ്പ പ്ലാവില തുടങ്ങിയ ഇടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു.

ALSO READ: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ റെഡ് അലർട്ട്

തീരദേശ മേഖലകളായ പൊഴിയൂർ, തെക്കേക്കൊല്ലംകോട്, പൂവാർ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായി മീൻപിടുത്തക്കാർക്കും പ്രാദേശിക ഭരണകൂടങ്ങൾ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയിൽ പരശുവയ്ക്കൽ ആടുമങ്ങാട് മരം കടപുഴകി വീടിന് മുകളിൽ പതിച്ചു. ആടുമങ്ങാട് സ്വദേശി പ്രദീപിന്റെ വീടിന് മുകളിലാണ് മരം വീണത്. വൈദ്യുതി പോസ്റ്റും തകർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!