കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിയുന്നു. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞു. കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതൽ കണ്ടെയ്നറുകള്‍ തീരത്തേക്ക് അടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് 8 കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞു. ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് കടലിലാണ് കണ്ടെയ്നര്‍ കണ്ടെത്തിയത്. കണ്ടെയ്നറുകള്‍ തീരത്തേക്ക് അടിഞ്ഞിട്ടില്ല. രണ്ട് കണ്ടയിനറുകൾ പരസ്പരം കൂട്ടി ഘടിപ്പിച്ച നിലയിലാണ്. കണ്ടെയ്നറിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണ നിലയിലാണ്.
അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്നറര്‍ വന്ന് അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്നറുകള്‍ വന്നടിഞ്ഞു. ചവറയിലും ശക്തികുളങ്ങരയിലും 3 കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞിരിക്കുന്നത്. ശക്തികുളങ്ങരയിലെ മദാമ്മ തോപ്പില്‍ മൂന്ന് കണ്ടെയ്നറുകള്‍ അടിഞ്ഞു. നീണ്ടകര ആൽത്തറമൂട് ഭാഗത്തും കണ്ടെയ്നര്‍ കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളാണ് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞത് ആദ്യം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്നറുകളിൽ ചിലത് തുറന്ന നിലയിലാണ് കിടക്കുന്നത്. പരിശോധനയ്ക്കു ശേഷമേ കണ്ടെയ്നറുകളിലെ വസ്തുക്കളുടെ കാര്യത്തിലടക്കം വിവരങ്ങള്‍ ലഭിക്കൂ.
കണ്ടെയ്നറുകള്‍ കണ്ടാൽ അറിയിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം. എംഎസ്എസി എൽസ -3 എന്ന കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 ൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കണം. കൂട്ടം കൂടി നിൽക്കാൻ പാടില്ല. പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.