IPL 2025 Final RCB vs PBKS: 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിക്ക് കന്നി കിരീടം. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിക്ക് കന്നി കിരീടം. ഫൈനലില്‍ പൊരുതിക്കളിച്ച പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തി. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള വിരാട് കോഹ്‌ലിക്കും ഇത് കന്നി കിരീടമാണ്.
ഹൈലൈറ്റ്:
- ആര്‍സിബി ഒമ്പതിന് 190
- പഞ്ചാബ് ഏഴിന് 184
- ശശാങ്ക് സിങ് 30 പന്തില്‍ 61

ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി
120 പന്തില്‍ 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് തുടക്കം മുതല്‍ റണ്‍റേറ്റ് നിലനിര്‍ത്താന്‍ പാടുപെട്ടു. പ്രിയാന്‍ഷ് ആര്യ 24 (19), പ്രഭ്‌സിമ്രാന്‍ സിങ് 26 (22) എന്നിവര്‍ക്ക് പിന്നാലെ ശ്രേയസ് അയ്യര്‍ (Shreyas Iyer) അതിവേഗം പുറത്തായത് കനത്ത ആഘാതമായി. കഴിഞ്ഞ മാച്ചില്‍ വെടിക്കെട്ട് ബാറ്റിങുമായി ടീമിനെ വിജയിപ്പിച്ച ശ്രേയസിനു മേല്‍ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയാണ് ശ്രേയസ് പുറത്തായത്.
ജോഷ് ഇംഗ്ലിസ് 23 പന്തില്‍ 39 റണ്‍സെടുത്തെങ്കിലും ടീം റണ്‍റേറ്റ് ഉയര്‍ന്നില്ല. നെഹല്‍ വധേര 18 പന്തില്‍ 15 റണ്‍സുമായി പുറത്തായി. എന്നാല്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയ ശശാങ്ക് സിങ് പഞ്ചാബിന് വീണ്ടും പ്രതീക്ഷ നല്‍കി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
30 പന്തില്‍ 61 റണ്‍സുമായി ശശാങ്ക് ഗാലറികളെ ഇളക്കിമറിച്ചു. ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും നേടി ശശാങ്ക് പുറത്താവാതെ നിന്നു. മാര്‍ക്കസ് സ്റ്റോയിനിസ് 6 (2), അസ്മത്തുല്ല ഉമര്‍സായ് 1 (2) എന്നിവരാണ് അവസാനം പുറത്തായത്. ഹേസില്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സാണ് വേണ്ടിയിരുന്നത്. ശശാങ്ക് മൂന്ന് സിക്‌സറുകളും ഒരു ഫോറും നേടിയെങ്കിലും വിജയത്തിന് ആറ് റണ്‍സ് അകലെ അവസാനിപ്പിക്കേണ്ടി വന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ടും വിരാട് കോഹ്‌ലിയുമാണ് ഇന്നിങ്‌സ് ആരംഭിച്ചത്. രണ്ടാം ഓവറില്‍ വെടിക്കെട്ട് വീരന്‍ സാള്‍ട്ടിന്റെ കഥ കഴിഞ്ഞു. ഒമ്പത് പന്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും നേടിയ സാള്‍ട്ടിനെ ജാമീസന്‍ ശ്രേയസിന്റെ കൈകളിലെത്തിച്ചു. കോഹ്‌ലി പിടിച്ചുനിന്നെങ്കിലും സ്‌കോറിങിന് പതിവ് വേഗമുണ്ടായില്ല.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
സാള്‍ട്ടിന് ശേഷം ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ (18 പന്തില്‍ 24), രജത് പാട്ടിദാര്‍ (16 പന്തില്‍ 26) എന്നിവര്‍ക്ക് പിന്നാലെ കോഹ്‌ലി പുറത്തായി. 35 പന്തില്‍ 43 റണ്‍സെടുത്ത കോഹ്‌ലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ലിയാം ലിവിങ്‌സ്റ്റണ്‍ 25 (15), ജിതേഷ് ശര്‍മ 24 (10), റൊമാരിയോ ഷെപ്പേഡ് 17 (9) എന്നിവരുടെ വെടിക്കെട്ട് പ്രകടനം ആര്‍സിബിയെ 190 എന്ന ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ജാമീസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.