അഞ്ച് റണ്‍സ് പെനാല്‍റ്റിയില്‍ നിന്ന് ആര്‍സിബി രക്ഷപ്പെട്ടത് എങ്ങനെ? ഇത് സംഭവിച്ചിരുന്നെങ്കില്‍ ഫൈനലിലെ ഫലം മറ്റൊന്നായേനെ

Spread the love

പഞ്ചാബിനെതിരെ ആറ് റണ്‍സിന് വിജയിച്ചാണ് ആര്‍സിബി ഐപിഎല്‍ കിരീടം ചൂടിയത്. മത്സരത്തിലെ ഒരു ഘട്ടത്തില്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി കിട്ടുന്നതിലേക്ക് നയിക്കുന്ന സാഹചര്യം ആര്‍സിബി മുന്നില്‍ കണ്ടിരുന്നു. രണ്ടു തവണ ആവര്‍ത്തിച്ച പിഴവ് മൂന്നാമതും സംഭവിച്ചാല്‍ പെനാല്‍റ്റി നല്‍കുമെന്ന് അമ്പയര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു

ഹൈലൈറ്റ്:

  • ആര്‍സിബി വിജയിച്ചത് ആറ് റണ്‍സിന്
  • 18ാം സീസണില്‍ നേടിയത് കന്നിക്കിരീടം
  • അഞ്ച് റണ്‍സ് പെനാല്‍റ്റിയില്‍ നിന്ന് രക്ഷപ്പെട്ടു
ട്രോഫിയുമായി ആഘോഷം നടത്തുന്ന വിരാട് കോഹ്ലിയും ആര്‍സിബി ടീം അംഗങ്ങളും
ട്രോഫിയുമായി ആഘോഷം നടത്തുന്ന വിരാട് കോഹ്ലിയും ആര്‍സിബി ടീം അംഗങ്ങളും (ഫോട്ടോസ്Samayam Malayalam)
ഐപിഎല്‍ 2025 സീസണ്‍ (IPL 2025) ഫൈനലില്‍ പഞ്ചാബ് കിങ്സിനെ (PBKS) പരാജയപ്പെടുത്തി കപ്പ് നേടിയതിന്‍റെ ആവേശത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു (RCB). 18ാം സീസണ്‍ ഫൈനലില്‍ വിജയിച്ചതോടെ കന്നിക്കിരീടമാണ് ആര്‍സിബി സ്വന്തമാക്കിയത്. ആറു റണ്‍സിനാണ് ബെംഗളുരു പഞ്ചാബിനെ തോല്‍പ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി കിട്ടുന്ന സാഹചര്യത്തില്‍ നിന്ന് ആര്‍സിബി രക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ മത്സരം സമനിലയില്‍ ആവുകയും ഫലം മറ്റൊന്നായി മാറുകയും ചെയ്തേനെ. എന്തായിരുന്നു ഈ സാഹചര്യമെന്നും എങ്ങനെ ഈ ശിക്ഷ ആര്‍സിബി ഒഴിവാക്കിയെന്നും വിശദമായി അറിയാം. ഒരു ഐപിഎല്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്ന ടീം ഓരോ ഓവര്‍ കഴിയുമ്പോഴും 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ ആരംഭിക്കണം എന്നാണ് നിയമം. എന്നാല്‍ രണ്ടു തവണ ആര്‍സിബിക്ക് ഇതിന് സാധിച്ചിരുന്നില്ല. സംഭവത്തില്‍ അമ്പയര്‍മാര്‍ ആര്‍സിബിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഈ കാഴ്ച ഇരട്ടിമധുരം; കോഹ്‌ലിയും ഗെയിലും ഡിവില്ലേഴ്‌സും ഒരുമിച്ച് ആ കപ്പ് ഉയർത്തി; ദൃശ്യങ്ങൾ ഏറ്റെടുത്ത് ആഘോഷിച്ച് സോഷ്യൽ മീഡിയ
മത്സരത്തിലെ 14ാം ഓവര്‍ പിന്നിട്ടപ്പോഴാണ് ആര്‍സിബിക്ക് രണ്ടാമത്തെ മുന്നറിയിപ്പ് അമ്പയര്‍മാര്‍ നല്‍കിയത്. ഒരു തവണ കൂടി ഈ പിഴവ് ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റിയായി എതിര്‍ ടീമിന് അഞ്ച് റണ്‍സ് നല്‍കാമെന്നാണ് നിയമം. മൂന്നാമതും ഈ പിഴവ് ആര്‍സിബിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ പഞ്ചാബിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടിദാറും ടീമംഗങ്ങളും പ്രത്യേകം ശ്രദ്ധ നല്‍കിയതോടെ അഞ്ച് റണ്‍സ് പെനാല്‍റ്റിയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു.

ഫൈനലിന് ശേഷം അക്കാര്യം തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി; ഇമ്പാക്ട് പ്ലേയറായി ഐപിഎല്ലിൽ കളിക്കില്ലെന്നും വെളിപ്പെടുത്തൽ
രണ്ടാമത്തെ മുന്നറിയിപ്പ് അമ്പയര്‍മാര്‍ നല്‍കുന്ന സമയത്ത് 14 ഓവറില്‍ 106-4 എന്ന നിലയിലായിരുന്നു പഞ്ചാബിന്‍റെ സ്കോര്‍. 36 പന്തില്‍ 85 റണ്‍സായിരുന്നു അവര്‍ക്ക് വിജയിക്കാന്‍ ആവശ്യമായിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ പഞ്ചാബ് കരുതിയത് പോലെ നടന്നില്ല. രണ്ട് തവണ സംഭവിച്ച പിഴവ് മൂന്നാമതും ആവര്‍ത്തിക്കാതെ ആര്‍സിബി ശ്രദ്ധിച്ചതോടെ അഞ്ച് റണ്‍സ് പെനാല്‍റ്റിയും ലഭിച്ചില്ല. ഒടുവില്‍ ആറ് റണ്‍സിന് പഞ്ചാബ് പരാജയപ്പെടുകയും ചെയ്തു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 191 റണ്‍സ് വിജയലക്ഷ്യമാണ് പഞ്ചാബിന് ആര്‍സിബി നല്‍കിയത്. ഈ വിജയലക്ഷ്യം മറികടക്കാന്‍ പഞ്ചാബിന് സാധിക്കുമെന്നാണ് ശ്രേയസ് അയ്യരും സംഘവും കരുതിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം. 30 പന്തില് 61 റണ്‍സ് നേടിയ ശശാങ്ക് സിങിന്‍റെ വെടിക്കെട്ടിനും പഞ്ചാബിനെ രക്ഷിക്കാനായില്ല.

അഞ്ച് റണ്‍സ് പെനാല്‍റ്റിയില്‍ നിന്ന് ആര്‍സിബി രക്ഷപ്പെട്ടത് എങ്ങനെ? ഇത് സംഭവിച്ചിരുന്നെങ്കില്‍ ഫൈനലിലെ ഫലം മറ്റൊന്നായേനെ

ആര്‍സിബിക്ക് വേണ്ടി കൃണാല്‍ പാണ്ഡ്യ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. കൃണാല്‍ പാണ്ഡ്യ തന്നെയാണ് മത്സരത്തിലെ ടോപ് സ്കോററും. കപ്പ് നേടിയതോടെ വലിയ ആഘോഷമാണ് രജത് പട്ടിദാറിന്‍റെ നേതൃത്വത്തിലുള്ള ആര്‍സിബി നടത്തുന്നത്. ക്രിസ് ഗെയില്‍, എബി ഡിവില്ലിയേഴ്സ് തുടങ്ങിയ മുന്‍കാല താരങ്ങളും ആര്‍സിബിയുടെ വിജയം ആഘോഷിക്കാന്‍ എത്തിയിരുന്നു. മുമ്പ് മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ട ആര്‍സിബി നാലാം ഫൈനലില്‍ കിരീടം സ്വന്തമാക്കി. പഞ്ചാബ് ഇതുവരെ കളിച്ച രണ്ട് ഐപിഎല്‍ ഫൈനല്‍ മത്സരങ്ങളും പരാജയപ്പെട്ടു.

സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തിൽ സീനിയര്‍ ഡിജിറ്റല്‍ കണ്ടൻ്റ് പ്രൊഡ്യൂസര്‍. പ്രിൻ്റ് മീഡിയയിൽ കരിയര്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡിജിറ്റൽ കണ്ടൻ്റ് മേഖലയില്‍ ജോലി ചെയ്ത് വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!