കിരീടമില്ലെങ്കിലും ഇനി രാജാവ് ശ്രേയസ്; ശ്രേയസിനായി അടികൂടി പരസ്യ കമ്പനികൾ; ബ്രാൻഡ് മൂല്യം വർധിച്ചത് പതിന്മടങ്

Spread the love

11 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചാബ് കിങ്‌സ് ഫൈനലിൽ എത്തുന്നത്. ഇതിൽ നിർണായക പങ്കുവഹിച്ചതാകട്ടെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും. അതേസമയം അടുപ്പിച്ച് രണ്ടു വർഷങ്ങളിൽ വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിച്ച ക്യാപ്റ്റൻസി മികവുള്ള താരത്തെ കാത്തിരിക്കുന്ന മറ്റ് ചില നേട്ടങ്ങളാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചത് മുതലുള്ള ടീം ആണ് പഞ്ചാബ് കിങ്‌സ്. എന്നാൽ ഇതുവരെ കപ്പ് നേടാൻ ടീമിന് സാധിച്ചിട്ടില്ല. 2014 ൽ മാത്രമാണ് പഞ്ചാബ് കിങ്‌സ് ഫൈനലിൽ പ്രവേശിച്ചിരുന്നത്. അതിന് ശേഷം ഈ വർഷമാണ് (2025 ഐപിഎൽ സീസൺ) പഞ്ചാബ് ഫൈനലിൽ പ്രവേശിക്കുന്നത്. അതിന് കാരണം ടീമിന്റെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആണ് എന്നതിൽ ആർക്കും സംശയമില്ല.
അഞ്ച് റണ്‍സ് പെനാല്‍റ്റിയില്‍ നിന്ന് ആര്‍സിബി രക്ഷപ്പെട്ടത് എങ്ങനെ? ഇത് സംഭവിച്ചിരുന്നെങ്കില്‍ ഫൈനലിലെ ഫലം മറ്റൊന്നായേനെ
ഐപിഎൽ 2025 സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് ശ്രേയസ് അയ്യരെ ടീമിലെത്തിക്കുന്നത്. ക്യാപ്റ്റൻസിയിലെ അദ്ദേഹത്തിന്റെ മികവ് തന്നെയാണ് അത്രയും വലിയ തുകയിലേക്ക് ശ്രേയസിന്റെ മൂല്യം വളർത്തിയതും. ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ചതും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കഴിഞ്ഞ സീസണിൽ കിരീടം ചൂടിച്ചതും ശ്രേയസ് എന്ന നായകന്റെ മികവാണ്.

കിരീടമില്ലെങ്കിലും ഇനി രാജാവ് ശ്രേയസ്; ശ്രേയസിനായി അടികൂടി പരസ്യ കമ്പനികൾ; ബ്രാൻഡ് മൂല്യം വർധിച്ചത് പതിന്മടങ്

പഞ്ചാബ് കിങ്സിലേക്ക് പരിശീലകൻ ആയി എത്തിയ റിക്കി പോണ്ടിങിനും ശ്രേയസിനെ എന്ത് വിലകൊടുത്തും ടീമിൽ എത്തിക്കണം എന്ന വാശി ഉണ്ടായിരുന്നു. കാരണം ഡൽഹി ക്യാപിറ്റൽസിൽ ഒരുമിച്ച് പ്രവർത്തിച്ച പരിചയവും സൗഹൃദവും അവർക്കിടയിൽ ഉണ്ടായിരുന്നു. ശ്രേയസിനെ ടീമിലെത്തിച്ചാൽ ടീം ഫൈനൽ വരെ എത്തുമെന്ന പ്രതീക്ഷ ഒരുപക്ഷെ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. ആ പ്രതീക്ഷ തെറ്റിയില്ല. എന്നാൽ ഫൈനൽ വരെ എത്താൻ മാത്രമേ ശ്രേയസിനും പഞ്ചാബിനും സാധിച്ചിരുന്നുള്ളു. കപ്പ് സ്വന്തമാക്കാൻ സാധിച്ചില്ല. പഞ്ചാബിനെ പോലെത്തന്നെ ഇതുവരെ കപ്പ് ലഭിക്കാത്ത ടീം ആണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. കഴിഞ്ഞ ദിവസം അവരുടേതായിരുന്നു. പതിനെട്ടാം സീസണിൽ ആർസിബി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി.

അതേസമയം കിരീടം നേടാൻ സാധിച്ചില്ലെങ്കിലും ശ്രേയസ് അയ്യർ എന്ന താരത്തിന്റെ ബ്രാൻഡ് വാല്യൂ പതിന്മടങ്ങ് ഇരട്ടിയാവുകയാണ്. പഞ്ചാബ് കിങ്സിന്റെ സഹ ഉടമയായ പ്രീതി സിന്റ ഐപിഎൽ ആരംഭിച്ചത് മുതൽ ഈ സീസൺ വരെ ടീമിന്റെ ജയ പരാജയങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്.

ഇത്തവണ ശ്രേയസ് കിരീടം നേടിയിരുന്നെങ്കിൽ ആ കിരീടം അവരുടെ കൈകളിൽ ഏൽപ്പിക്കുന്നത് കാണാൻ ആയിരിക്കും ഏവരും ഉറ്റു നോക്കുക. പക്ഷെ നിർഭാഗ്യവശാൽ ഫൈനൽ വരെ എത്തിക്കാനേ ശ്രേയസ് എന്ന ക്യാപ്റ്റനെ കൊണ്ട് സാധിച്ചിരുന്നുള്ളു.

പക്ഷെ ഇതോടെ ശ്രേയസിനായുള്ള പിടിവലികൾ തുടരും എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധർ പറയുന്നത്. ഈ സീസണിലെ മികച്ച ക്യാപ്റ്റൻ ആയി പലരും തെരഞ്ഞെടുത്തത് പോലും ശ്രേയസിനെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ബ്രാൻഡ് വാല്യൂ ഉയർന്നു എന്നതിൽ യാതൊരു സംശയവും വേണ്ട.

അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തെ തുടർന്ന് ഒട്ടനവധി നേട്ടങ്ങൾ വന്നെത്തിയ വർഷം കൂടിയാണ് 2025. ഏകദിനത്തിലെയും മറ്റും സ്ഥിരതയാർന്ന പ്രകടനം ശ്രേയസിനെ വീണ്ടും ബിസിസിഐ കേന്ദ്ര കരാറിൽ ഉൾപ്പെടുത്തി. ഗ്രേഡ് ബി കരാർ ആണ് താരത്തിന് നൽകിയത്.

ഇന്നിപ്പോൾ ഐപിഎല്ലിൽ കൂടി തിളങ്ങിയതോടെ താരത്തിന്റെ പരസ്യ മൂല്യം വീണ്ടും ഉയരാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ട്. റൈസ് വേൾഡ്‌വൈഡിന്റെ തലവനായ നിഖിൽ ബാർഡിയ ആണ് ഈക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. അംഗീകാര കരാറുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ പ്രവഹിക്കാൻ തുടങ്ങിയതോടെ അയ്യറുടെ ഫീസ് ഉടൻ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ മാധ്യമമായ മിന്റിനോട് അദ്ദേഹം പറഞ്ഞു.

‘ടൂർണമെന്റിലെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് നാലോ അഞ്ചോ ഡീലുകൾ കൂടി കൊണ്ടുവരും’ എന്ന് അദ്ദേഹം പറഞ്ഞു. അയ്യറുടെ മൂല്യം 20 – 25 ശതമാനം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യർ നിലവിൽ നൈക്ക്, ഡ്രീം 11, ഇൻക്രെഡ് ഫിനാൻസ് തുടങ്ങിയ ബ്രാൻഡുകളുമായി ഹ്രസ്വകാല നോൺ – എക്‌സ്‌ക്ലൂസീവ് കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഐപിഎൽ പ്രകടനത്തിന് ശേഷം, ഓഡിയോ, വെയറബിൾ ബ്രാൻഡുകൾ, പുരുഷന്മാരുടെ ഗ്രൂമിങ് ബ്രാൻഡുകൾ, പ്രോട്ടീൻ സപ്ലിമെന്റ് ബ്രാൻഡുകൾ, സുഗന്ധദ്രവ്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് അദ്ദേഹത്തിന് ഓഫ്ഫർ വന്നിട്ടുണ്ട്.

അംഗീകാര കരാറുകൾക്കുള്ള ആവശ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഫീസ് ഉയർത്താൻ ഏജൻസി പദ്ധതിയിടുന്നില്ല. പകരം, അദ്ദേഹത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!